സണ്ണി തോമസ് കാരിക്കലിനെ ആദരിച്ചു
Friday, September 4, 2015 5:50 AM IST
പാലാ: പ്രവാസി കേരള കോണ്‍ഗ്രസ് നാഷണല്‍ ജനറല്‍ സെക്രട്ടറിയും സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഫിനാന്‍സ് ഡയറക്ടറും കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ് വൈസ് ചെയര്‍മാനുമായ സണ്ണി തോമസ് കാരിക്കലിനെ ജോസ് കെ. മാണി എംപി പൊന്നാട അണിയിച്ചു ആദരിച്ചു.

സമ്മേളനത്തില്‍ കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് നടയത്ത് അധ്യക്ഷത വഹിച്ചു. കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ് ചെയര്‍മാന്‍ കുര്യന്‍ ജോസഫ് പൂവത്തിങ്കല്‍ സ്വാഗത പ്രസംഗം നടത്തി. കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ് രക്ഷാധികാരി പാപ്പച്ചന്‍ കയ്യാലയ്ക്കകം, കാരുണ്യ ട്രസ്റ് മാനേജിംഗ് ട്രസ്റി സെബാസ്റ്യന്‍ ജോസഫ് പുരയിടം എന്നിവര്‍ ആശംകള്‍ നേര്‍ന്നു സംസാരിച്ചു.

കരൂര്‍ ആയൂര്‍വേദ ആശുപത്രിക്ക് സണ്ണി തോമസ് സംഭാവന നല്‍കുന്ന ടിവി സെറ്റ് ജോസ് കെ. മാണിയില്‍നിന്ന് ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പ്രീതി ജി. നായര്‍ ഏറ്റുവാങ്ങി. കാരുണ്യ ട്രസ്റ് മാനേജിംഗ് ട്രസ്റി കുട്ടിച്ചന്‍ ഇലവുങ്കല്‍ യോഗത്തിനു നന്ദി പറഞ്ഞു. അലക്സി സമ്മേളനത്തിനു മോഡറേറ്ററായിരുന്നു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം