ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം നേതാക്കള്‍ ബി.എസ്. മുബാറക്കുമായി ചര്‍ച്ച നടത്തി
Friday, September 4, 2015 5:48 AM IST
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് വെല്‍ഫയര്‍ ഫോറം പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നേതാക്കള്‍ കോണ്‍സുലര്‍ ജനറല്‍ ബി.എസ്. മുബാറക്കുമായി ചര്‍ച്ച നടത്തി. മുന്‍ വര്‍ഷങ്ങളിലെ നല്ല പ്രവര്‍ത്തനങ്ങളെ അറിയുന്ന അദ്ദേഹം എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ചെയര്‍മാന്‍ അബാസ് ചെമ്പന്‍, വണ്ടൂര്‍ അബ്ദുള്‍ റഹ്മാന്‍, അന്‍ഷാദ് മാസ്റര്‍, കെ.ടി.എ മുനീര്‍, ഇസ്മായില്‍ കല്ലായി എന്നിവര്‍ അനുഗമിച്ചു. ഈ വര്‍ഷത്തെ വോളന്റിയര്‍മാരുടെ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ 10ന് അവസാനിക്കും. തുടര്‍ന്നു വോളന്റിയര്‍ സംഗമവും പരിശീലനവും സംഘടിപ്പിക്കും. അഞ്ഞൂറ് വോളന്റിയര്‍മാരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍