ഇരുപതാമത് ഹിന്ദു സംഘടന്‍ ദിവസ് ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു
Friday, September 4, 2015 5:27 AM IST
ന്യൂയോര്‍ക്ക്: ഇരുപതാമതു ഹിന്ദു സംഘടന്‍ ദിവസ് ന്യൂയോര്‍ക്കിലെ ഫ്ളഷിംഗ് ഗണേഷ് ടെമ്പിളില്‍ ഓഗസ്റ് 30നു (ഞായറാഴ്ച) നടത്തി. ഇന്ത്യന്‍ അമേരിക്കന്‍ ഇന്റലക്ച്വല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിപുലമായ ഈ സമ്മേളനത്തില്‍ ഡോ. സുബ്രമണ്യന്‍ സ്വാമി, രാജീവ് മല്‍ഹോത്ര, സുരേഷ് ചവ്ഹാങ്കെ (സുദര്‍ശന്‍ ന്യൂസ്) എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. നിലകൊള്ളുന്ന നിരവധി സംഘടനകളുടെ നേതാക്കളും ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

നാരായണ്‍ കടാരിയ, അരീഷ് സഹാനി തുടങ്ങിയവരുടെ നേതൃത്വത്തിലാണു എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ഹിന്ദു സംഘടനാ ദിവസ് സംഘടിപ്പിച്ചത്. മാസ്റര്‍ ഓഫ് സെറിമണി പ്രിയ സഹാനി സൂദും കൃപ ഗുരുവായൂരപ്പനും ഭംഗിയായി നിര്‍വ്വഹിച്ചു. ഓഫ് ബിജെപി ന്യൂയോര്‍ക്ക് കണ്‍വീനര്‍ ശിവദാസന്‍ നായര്‍ എല്ലവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. കേരളത്തിലെ നെടുമ്പാശേരി എയര്‍പോര്‍ട്ടിന് ആദി ശങ്കര എയര്‍പോര്‍ട്ട് എന്നാക്കുന്നതിനുവേണ്ടി കേന്ദ്ര ഗവണ്‍മെന്റിനും വ്യോമയാന മന്ത്രാലയത്തിനും സമര്‍പ്പിക്കുന്നതിനുള്ള നിവേദനം കൊടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം