ബോസ്റണ്‍ സെന്റ് ബേസില്‍ പള്ളി കന്നി 20 പെരുന്നാള്‍ ഒക്ടോബര്‍ 2,3 തീയതികളില്‍
Friday, September 4, 2015 5:26 AM IST
ബോസ്റണ്‍: കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ ബോസ്റണ്‍ സെന്റ് ബേസില്‍ പള്ളിയുടെ ഈവര്‍ഷത്തെ കന്നി 20 പെരുന്നാള്‍ 2015 ഒക്ടോബര്‍ 2, 3 (വെള്ളി, ശനി) തീയതികളില്‍ പൂര്‍വാധികം ഭംഗിയായും ഭക്തിനിര്‍ഭരമായും നടത്തപ്പെടുന്നു. കാരുണ്യ ഗുരുശ്രേഷ്ഠനായ കബറിങ്കല്‍ മുത്തപ്പന്റെ ഓര്‍മ്മ അമേരിക്കയില്‍ കൊണ്ടാടുന്ന ഈ പെരുന്നാള്‍ ചടങ്ങുകളിലേക്കു എല്ലാ വിശ്വാസികളെയും ദൈവനാമത്തില്‍ ക്ഷണിക്കുന്നതായി അറിയിച്ചു.

രണ്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ആറിനു കൊടിയേറ്റ്, തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥന, പ്രസംഗം തുടങ്ങിയവയും, മൂന്നാം തീയതി രാവിലെ ഒമ്പതിനു പ്രഭാതപ്രാര്‍ഥന, പത്തിനു വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, കൊടിയിറക്ക് തുടങ്ങിയവയുമാണു പ്രധാന പരിപാടികള്‍.

ഒരുവര്‍ഷംതുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയില്‍ പേരുകള്‍ ഓര്‍മിക്കത്തക്കവണ്ണം ഷെയറുകള്‍ എടുത്ത് പെരുന്നാളില്‍ ഭാഗഭാക്കാകാന്‍ എല്ലാവിശ്വാസികളേയും ഓര്‍മിപ്പിക്കുന്നു. അമ്പതു ഡോളറാണുപെരുന്നാള്‍ ഷെയറായി നിശ്ചയിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ പെരുന്നാള്‍ ചടങ്ങുകളിലും ഇടവക മെത്രാപ്പോലീത്ത യല്‍ദോ മോര്‍ ബസേലിയോസിന്റെയും ബഹുമാനപ്പെട്ട വൈദികരുടേയും സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്.

ദേവാലയ സ്ഥാപനത്തില്‍ ആറു വര്‍ഷം പൂര്‍ത്തിയാക്കിയ ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകളിലേക്ക് ഏവരേയും ദൈവനാമത്തില്‍ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഗീവര്‍ഗീസ് ചാലിശേരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.യെേമശെഹയീീി.ീൃഴ ഡോ. ഏബ്രഹാം വര്‍ഗീസ് (സെക്രട്ടറി) 401 601 7362, മാര്‍ക്ക് അലക്സാണ്ടര്‍ (വൈസ് പ്രസിഡന്റ്) 860 656 0595, ഡോ. ജോബി എല്‍ദോ (ട്രഷറര്‍) 617 959 2633). കുര്യാക്കോസ് മണിയാട്ടുകുടിയില്‍ (781 249 1934) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം