ദ്വാരക ഇന്‍ഫന്റ് ജീസസ് സ്കൂളില്‍ ഓണാഘോഷം നടത്തി
Thursday, September 3, 2015 6:06 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ദ്വാരക ഇന്‍ഫന്റ് ജീസസ് സ്കൂളില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി.

ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് അത്തപ്പൂക്കളമൊരുക്കി. തുടര്‍ന്നു വിവിധ കലാപരിപാടികളും വള്ളംകളി, പുലികളി തുടങ്ങി വൈവിധ്യമാര്‍ന്ന ഓണക്കളികളും ഓണസദ്യയും ആഘോഷങ്ങളുടെ മാറ്റു കൂട്ടി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്