സ്റാര്‍സ് ക്രിക്കറ്റ് ലീഗ്: മര്‍ഫി ബുള്‍സ് ജേതാക്കള്‍
Thursday, September 3, 2015 6:05 AM IST
ഡാളസ്: ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മബാര്‍ പള്ളിയിലെ സ്റാര്‍സ് സെന്റര്‍ ഫോര്‍ എക്സലന്‍സ് നടത്തിയ ട്വന്റി 20 ക്രിക്കറ്റ് ലീഗ് ഫൈനലില്‍ മര്‍ഫി ബുള്‍സ് ജേതാക്കളായി.

വാശിയേറിയ ഫൈനലില്‍ ഗാര്‍ലാന്റ് ഈഗിള്‍സിനെ 84 റണ്‍സിനു പരാജയപ്പെടുത്തിയാണ് ബുള്‍സ് വിജയികള്‍ക്കുള്ള ടൌണ്‍ഹോംസ് കപ്പും ഷാജി സേവ്യര്‍ സെഞ്ച്വറി 21 റിയല്‍റ്റി കാഷ് അവാര്‍ഡും കരസ്ഥമാക്കിയത്.

നീല ജേഴ്സിയില്‍ ബുള്‍സും ഓറഞ്ച് ജേഴ്സിയില്‍ ഈഗിള്‍സും ഗ്രൌണ്ടില്‍ അണിനിരന്നപ്പോള്‍ സെന്റ് തോമസ് സീറോ മബാര്‍ ഫൊറോന വികാരി ഫാ. ജോഷി എളമ്പാശേരില്‍ ഫൈനല്‍ മത്സരം ഉദ്ഘാടനം ചെയ്തു. റണ്ണേഴ്സ് അപ്പിനുള്ള ചാമുണ്ട ഓട്ടോമൊബൈല്‍ കാഷ് അവാര്‍ഡ് ഈഗിള്‍സ് ഏറ്റുവാങ്ങി.

സ്രാമ്പിക്കല്‍ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ മാന്‍ ഓഫ് ദ് മാച്ച് അവാര്‍ഡ് ബുള്‍സിലെ ബിനീഷ് മാത്യു കരസ്ഥമാക്കി. ബുള്‍സിന്റെ ഷിജോ പുത്തൂര്‍ സിഗ്മ ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് പ്ളെയര്‍ ഓഫ് ദ് സീരീസ് അവാര്‍ഡ് നേടി. സണ്ണിവെയ്ല്‍ ലയണ്‍സിലെ ഐസക്ക് കല്ലൂര്‍ അക്ഷയ് ടാക്സ് ആന്‍ഡ് ഫിനാന്‍സ് എമര്‍ജിംഗ് യംഗ് പ്ളെയറായി തെരഞ്ഞെടുക്കപ്പെട്ടു. മഞ്ജിത് കൈനിക്കരയാണ് ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റ് ചെയ്തത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍