കേരള അസോസിയേഷന്‍ വാര്‍ഷിക പിക്നിക്കും സ്പോര്‍ട്സും സെപ്റ്റംബര്‍ 19ന്
Thursday, September 3, 2015 6:05 AM IST
ഗാര്‍ലന്റ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് എല്ലാവര്‍ഷവും നടത്തിവരാറുളള വാര്‍ഷിക പിക്നിക്കും സ്പോര്‍ട്സും സെപ്റ്റംബര്‍ 19നു (ശനി) രാവിലെ 10 മുതല്‍ ആരംഭിക്കും.

ഗാര്‍ലന്റ് ബ്രോഡ്വേയിലുളള കേരള കമ്യൂണി സെന്ററിലാണ് പരിപാടികള്‍. മ്യൂസിക്കല്‍ ചെയര്‍, ടഗ് ഓഫ് വാര്‍, ഫാമിലി ഗെയിംസ് ഉള്‍പ്പെടെ വിവിധ കായിക പരിപാടികള്‍ സ്പോര്‍ട്സിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ബാര്‍ബിക്യു, കപ്പ പുഴുക്ക് തുടങ്ങിയ വിഭവങ്ങളും പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കായി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

അസോസിയേഷന്‍ അംഗങ്ങളും അഭ്യുദയ കാംക്ഷികളും പിക്നിക്കിലും സ്പോര്‍ട്സിലും വന്ന് പങ്കെടുക്കണമെന്ന് പിക്നിക്ക് റിക്രിയേഷന്‍ ഡയറക്ടര്‍ സിജി, കൈനിക്കര, സ്പോര്‍ട്സ് ഡയറക്ടര്‍ അനശ്വര്‍ മാംമ്പിളളി എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: 469 471 8634, 214 997 1385.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍