സൌത്ത് വെസ്റ് റീജണ്‍ വനിതാ വോളിബോള്‍ കിരീടം ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചിന്
Thursday, September 3, 2015 6:05 AM IST
ഒക്ലഹോമ: ഒക്ലഹോമയില്‍ ഓഗസ്റ് 14 മുതല്‍ 16 വരെ നടന്ന സൌത്ത് വെസ്റ് റീജണ്‍ വോളി ബോള്‍ ടൂര്‍ണമെന്റില്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് ടീം ജേതാക്കളായി.

ലബക്ക്, ഒക്ലഹോമ, ഓസ്റിന്‍, ഹൂസ്റണ്‍, ഡാളസ് ഇടവകകളില്‍ നിന്നുളള വിവിധ ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ആവേശം വാനോളം ഉയര്‍ത്തിയ ഫൈനല്‍ വോളിബോള്‍ വനിതാ ടീം മത്സരത്തില്‍ ഹൂസ്റണ്‍ ഇമ്മാനുവല്‍ ചര്‍ച്ചിനെ പരാജയപ്പെടുത്തിയാണ് ഡാളസ് സെന്റ് പോള്‍സ് കിരീട മണിഞ്ഞത്.

കളിയിലെ ഏറ്റവും നല്ല താരമായി ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് ടീമംഗമായ ലിഡിയ ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍