ജസ്റീസ് ജെ.ബി. കോശിക്ക് സ്വീകരണം
Thursday, September 3, 2015 6:03 AM IST
ഗാര്‍ലന്റ്: കേരള മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍മാന്‍ ജസ്റീസ് ജെ.ബി. കോശിക്ക് സ്വീകരണം നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന സ്വീകരണ സമ്മേളനം സെപ്റ്റംബര്‍ മൂന്നിനു (വ്യാഴം) വൈകുന്നേരം ഏഴിന് ഗാര്‍ലന്റ് ഇന്ത്യന്‍ ഗാര്‍ഡന്‍ റസ്ററന്റിലാണ്.

കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റീസ്, ബിഹാര്‍ ചീഫ് ജസ്റീസ്, കേരളാ സ്റേറ്റ് ലീഗല്‍ സര്‍വീസ് അഥോറിറ്റി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുളള ജസ്റീസ് കോശി ആദ്യമായാണ് ഡാളസ് സന്ദര്‍ശിക്കുന്നത്.

യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പിഎംഎഫ് നേതാക്കളായ പി.പി. ചെറിയാന്‍, തോമസ് രാജന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്:ജീമോന്‍ റാന്നി