സെന്റ് പീറ്റേഴ്സ് സിറിയക്ക് കത്തീഡ്രലില്‍ എട്ടു നോമ്പാചരണം
Thursday, September 3, 2015 6:03 AM IST
ഫിലാഡല്‍ഫിയ: സെന്റ് പീറ്റേഴ്സ് സിറിയക്ക് കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ എട്ടു നോയമ്പ് പെരുന്നാള്‍ പതിവുപോലെ ആചരിക്കുന്നു.

ഓഗസ്റ് 31 മുതല്‍ സെപ്റ്റംബര്‍ അഞ്ചു വരെ എല്ലാ ദിവസവും സന്ധ്യാ പ്രാര്‍ഥനയും സെപ്റ്റംബര്‍ രണ്ടിനു (ബുധന്‍) വൈകുന്നേരം ഏഴിന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

അഞ്ചിനു (ശനി) രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് 10.30 മുതല്‍ റവ. ഡീക്കന്‍ ബെന്നി ജോണ്‍ ചിറയില്‍ ധ്യാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ആറിനു (ഞായര്‍) 10ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് നേര്‍ച്ച വിളമ്പോടുകൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും.

വികാരി ഫാ. ജോയി ജോണിന്റെ പ്രധാന കാര്‍മികത്വത്തിലാണ് പെരുന്നാള്‍ നടത്തുന്നത്. സെക്രട്ടറി ജോഷി കുര്യാക്കോസ്, ട്രഷറര്‍ സരിന്‍ ചെറിയാന്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് മര്‍ക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.

റിപ്പോര്‍ട്ട്: ജോബി ജോര്‍ജ്