ഫ്രന്റ്സ് ക്രിയേഷന്‍സ് സോഷ്യല്‍ മീഡിയ പുരസ്കാരം
Thursday, September 3, 2015 6:01 AM IST
റിയാദ്: സോഷ്യല്‍ മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രതിഭകള്‍ക്ക് ഫ്രന്റ്സ് ക്രിയേഷന്‍സ് സോഷ്യല്‍ മീഡിയ പുരസ്കാരം നല്‍കുമെന്ന് ഫ്രന്റ്സ് ക്രിയേഷന്‍സ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

മതം, സാമൂഹികം, സാംസ്കാരികം, ജീവകാരുണ്യം, രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ സ്വതന്ത്യ്രവും നിഷ്പക്ഷവുമായ വിശകലനങ്ങളും കുറിപ്പുകളിലൂടെയും പ്രവാസലോകത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നവരെയാണ് പുരസ്കാരത്തിന് പരിഗണിക്കുക.

ഫെയ്സ്ബുക്ക്, വാട്ട്സ്ആപ് ഗ്രൂപ്പുകളിലൂടെയും സ്വതന്ത്രമായും സമകാലിക പ്രശ്നങ്ങളില്‍ ശക്തമായ നിലപാടുകള്‍ രേഖപ്പെടുത്തുന്ന കുറിപ്പുകളാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കുക. വിജയികള്‍ക്ക് സമ്മാനവും പ്രശസ്തി പത്രവും നല്‍കും.

ജൂലൈ, ഓഗസ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ കുറിപ്പുകളും സ്റാറ്റസുമാണ് പരിഗണിക്കുക. പ്രമുഖരുള്‍പ്പെടുന്ന ജൂറിയാണ് മത്സരവിജയികളെ കണ്െടത്തുക. വിവരങ്ങള്‍ക്ക്: 0509 460 972, 0561 004 373.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍