മാര്‍ത്തമറിയം വനിതാസമാജം റീജിയണ്‍ റിട്രീറ്റ് സ്റാറ്റന്‍ ഐലന്റില്‍ അഞ്ചിന്
Thursday, September 3, 2015 5:19 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മര്‍ത്തമറിയം വനിതാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂജേഴ്സി, സ്റാറ്റന്‍ ഐലന്റ് മേഖലയിലെ എല്ലാ ദേവാലയങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഏകദിന റീജിയണല്‍ റിട്രീറ്റ് സെപ്റ്റംബര്‍ അഞ്ചാം തിയതി ശനിയാഴ്ച സ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു. രാവിലെ 9.30 നു ആരംഭിക്കുന്ന ധ്യാനശുശ്രൂഷയ്ക്ക് തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കുന്നതാണ്.

വിലാസം: മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, 130 പാര്‍ക്ക് ഈവ്, സ്റാറ്റന്‍ ഐലന്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ടി.എ.തോമസ് (വികാരി/വൈസ് പ്രസിഡന്റ്) 7327663117, സോഫി വില്‍സണ്‍ (ഏരിയ കോഡിനേറ്റര്‍) 8482505992, അനി നൈനാന്‍ (ഏരിയാ റെപ്രസന്റേറ്റീവ്) 9739083140, സാറാ മാത്യൂ (സെന്റ് മേരീസ് ചര്‍ച്ച് റെപ്രസന്റേറ്റീവ്) 7187614459. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം