പ്രോസ്റേറ്റ് കാന്‍സര്‍ അവയര്‍നസ് ക്ളാസും സൌജന്യ പരിശോധനയും
Wednesday, September 2, 2015 3:40 AM IST
ദുബായി: ദുബായി കെഎംസിസി മെഡിയോര്‍ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രോസ്റേറ്റ് കാന്‍സര്‍ അവയര്‍നസ് ക്ളാസ് സെപ്റ്റംബര്‍ നാലിന് (വെള്ളി) രാത്രി എട്ടിന് ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും.

ആധുനിക കാലഘട്ടത്തില്‍ നമ്മുടെ സമൂഹത്തില്‍ കൂടുതലായി കണ്ടുവരുന്ന പ്രോസ്റേറ്റ് കാന്‍സര്‍ എന്ന അസുഖത്തെ ആസ്പദമാക്കിയാണ് അവയര്‍നസ് ക്ളാസ് സംഘടിപ്പികുന്നത്. പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നതും മൊത്തം കാന്‍സറില്‍ രണ്ടാം സ്ഥാനത്തുള്ള ഈ കാന്‍സര്‍, വരുന്ന മുറക്ക് പല ഭാഗത്തേയ്ക്കും പടരാന്‍ സാധ്യതയുള്ളതാണ്. രോഗം മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞാല്‍ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ പറ്റുന്നതാണ്.

പുരുഷന്മാര്‍ക്ക് വളരെ പ്രയോജനപ്പെടുന്ന രൂപത്തില്‍ ബോധവത്കരണ ക്ളാസും ഡോക്ടറുമായുള്ള ചോദ്യോത്തര വേളയും സംഘടിപ്പിച്ചിട്ടുണ്ട്. ക്ളാസില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രോസ്റേറ്റ് കാന്‍സറിന്റെ സ്ക്രീനിംഗ് ടെസ്റായ പിഎസ്എയുടെ സൌജന്യ കൂപ്പണ്‍ വിതരണം ചെയ്യും. മുന്‍കൂട്ടി രോഗം മനസിലാക്കാന്‍ ഈ ടെസ്റ് ഉപകാരപ്പെടും. കൂടാതെ മെഡിയോര്‍ ഹോസ്പിറ്റലിലെ സ്പെഷലിസ്റ് ഡോക്ടറുടെ പരിശോധനയും ലഭ്യമാകും. മെഡിയോര്‍ ഹോസ്പിറ്റലിലെ പ്രശസ്ത യൂറോളജിസ്റ് ഡോ. ദീപക് ജനാര്‍ദ്ദനന്‍ ക്ളാസിനു നേതൃത്വം നല്‍കും.

എല്ലാ പ്രവാസികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ആര്‍. ഷുക്കൂര്‍ എന്നിവര്‍ പറഞ്ഞു.

വിവരങ്ങള്‍ക്ക്: 04 2727773 055 7940407.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍