അമേരിക്കയില്‍ ബാബു ആന്റണിയുടെ കരാട്ടെ സ്കൂള്‍ തുടങ്ങി
Wednesday, September 2, 2015 3:38 AM IST
ഹൂസ്റണ്‍: പ്രമുഖ ചലച്ചിത്ര താരം ബാബു ആന്റണിയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ അയോധനകലാ കേന്ദ്രം ആരംഭിച്ചു. സെപ്റ്റംബര്‍ ഒന്നിനു (ചൊവ്വ) ടെക്സസിലെ ഹൂസ്റണില്‍ മിസോറി സിറ്റിയിലാണ് ബാബു ആന്റണി നേരിട്ടു പരിശീലനം നല്‍കുന്ന ഇന്റര്‍നാഷണല്‍ സ്കൂളിന്റെ പ്രഥമ ശാഖ ആരംഭിച്ചത്.

ബാബു ആന്റണി സ്കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്സ് (ന്യൂ മില്ലേനിയം സ്കൂള്‍ 3402 ഇമൃംൃശഴവ ഞറ, ങശീൌൃശ ഇശ്യേ, ഠത 77459) എന്ന് പേരു നല്‍കിയിരിക്കുന്ന സ്കൂളിന്റെ ആദ്യ ബാച്ചില്‍ ബാബു ആന്റണിയുടെ ശിക്ഷണത്തില്‍ വിദ്യാര്‍ഥികള്‍ ഇന്നലെ കരാട്ടെ പഠനത്തിനു തുടക്കം കുറിച്ചു.

ഔപചാരിക ഉദ്ഘാടനമോ വന്‍ പബ്ളിസിറ്റിയോ ഒന്നുമില്ലാതെയായിരുന്നു സ്കൂളിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമുള്ള ആദ്യബാച്ചാണ് തുടങ്ങിയത്. കുട്ടികള്‍ക്കുള്ള അടുത്ത ബാച്ച് ഒക്ടോബര്‍ ആദ്യ വാരം ആരംഭിക്കും.

കരാട്ടെ, കുംഗ് ഫു , തായി ചി എന്നിവക്കു പുറമേ മിക്സഡ് മാര്‍ഷ്യല്‍ ആട്സും ബാബു ആന്റണി നേരിട്ട് പരിശീലനം നല്‍കുന്നു. വിദ്യാര്‍ഥികളുടെ എണ്ണം അനുസരിച്ച് കൂടുതല്‍ അധ്യാപകരെ നിയമിക്കുവാനാണ് പദ്ധതി.

മിക്സഡ് മാര്‍ഷ്യല്‍ ആട്സില്‍ 6വേ ഡാന്‍ ബ്ളാക് ബെല്‍റ്റ് കൂടാതെ ഷോറിന്‍ റ്യൂ സെബൂകാന്‍ കരാട്ടെ (ഇന്ത്യ), തായ്കൊണ്ട, വരാഹിതോ ഇസ്രയേലി മാര്‍ഷ്യല്‍ ആര്‍ട്സ് എന്നിവയിലും ബ്ളാക്ക് ബെല്‍റ്റ് ആണ് മലയാളത്തിന്റെ ഈ ആക്ഷന്‍ ഹീറോ.

ദുബായ്, ഷാര്‍ജ, ബഹറിന്‍ എന്നിവടങ്ങളിലാണ് ബാബു ആന്റണി സ്കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്സിന്റെ മറ്റു ശാഖകള്‍. ടെക്സസിലും കാലിഫോര്‍ണിയയിലും കൂടുതല്‍ ശാഖകള്‍ തുടങ്ങുവാനും പദ്ധതിയിടുന്നതായി ബാബു ആന്റണി പറഞ്ഞു. കുടുംബവുമായി ഹൂസ്റണിലേക്ക് കുടിയേറിയങ്കിലും സിനിമാപ്രവര്‍ത്തനവും ഒരുപോലെ കൊണ്ടുപോകും. ഓസ്കാര്‍ നോമിനേഷനു പരിഗണനയുള്ള തമിഴിലെ പുതിയ ബോക്സ് ഓഫിസ് ഹിറ്റായ കാക്കമുട്ടൈയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലുമാണ് നടന്‍ ബാബു ആന്റണി ഇപ്പോള്‍. 'സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്' എന്ന ചിത്രത്തിന്റെയും മറ്റു രണ്ടു തെലുങ്ക് ചിത്രങ്ങളുടെയും അണിയറ പ്രവര്‍ത്തനങ്ങളും നടക്കുന്നു.

സ്കൂള്‍ വെബ് സൈറ്റ്: ംംം.യമീാമൌമെ.രീാ, ലാമശഹ :യമീാമവീൌീി@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍