ഗുരുധര്‍മ പ്രചാരണസഭ അരിസോണ ഗുരുദേവ ജയന്തിയും ഓണവും ആഘോഷിച്ചു
Wednesday, September 2, 2015 3:37 AM IST
അരിസോണ: ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണ സഭയുടെ അരിസോണയിലെ പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ 161-മത് ഗുരുദേവ ജയന്തി ആഘോഷം, ദാര്‍ശനിക സമ്മേളനം, ഓണാഘോഷ പരിപാടികള്‍, വിവിധ വിഷയങ്ങളെ പറ്റി കുട്ടികളുടെ പ്രസംഗം ,ഡാന്‍സ് ,കരോകെ പാട്ടുകള്‍ ,കവിത,തിരുവാതിര,വഞ്ചി പാട്ട്,സിനെമാടിക് ഡാന്‍സ്, ഓണസദ്യ എന്നിവയോടുകൂടി വിപുലമായി ആഘോഷിച്ചു. ചതയാഘോഷം സഭാ പ്രവര്‍ത്തകര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ദാര്‍ശനിക സമ്മേളനം ഗുരുധര്‍മ്മ പ്രചരണ സഭ അരിസോണ പ്രസിഡന്റ് ഷാനവാസ് കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ജിഡിപിഎസ് അരിസോണ മുന്‍ പ്രസിഡന്റും എസ്എന്‍എ കാലിഫോര്‍ണിയയുടെ നിയുക്ത പ്രസിഡന്റുമായ ഹരി പീതാംബരന്‍ ശ്രീനാരായണ ഗുരുദേവന്റെ പാവനമായ ജീവിതത്തെ പറ്റിയും, കൃതികളെപറ്റിയും , റിട്ട പ്രൊഫസര്‍ സാവിത്രി (ടെക്സസ്) (ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ്, തിരുവനന്തപുരം) നയിക്കുന്ന ക്ളാസുകള്‍ കുട്ടികള്‍ക്കും , മറ്റു താത്പ്പര്യമുള്ള ആര്‍ക്കും പഠിക്കുന്നതുകൊണ്ടുള്ള പ്രയോജനത്തെ പറ്റി പ്രത്യേകം എടുത്തു പറഞ്ഞു. തുടര്‍ന്നു സഭയുടെ സെക്രട്ടറി ശ്രീനി പൊന്നച്ചന്‍ ,ജോയിന്റ് സെക്രട്ടറി വിജയന്‍ ദിവാകരന്‍ , ട്രഷറര്‍ ജോലാല്‍ കരുണാകരന്‍ ,മീഡിയ പബ്ളിസിറ്റി അരവിന്ദ് പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആഘോഷത്തില്‍ അരിസോണയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഗുരുദേവ വിശ്വാസികള്‍ പങ്കെടുത്തു . സഭ മാസന്തോറും ഗുരുപൂജ നടത്തുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഷാനവാസ് കാട്ടൂര്‍(4805773009), ശ്രീനി പൊന്നച്ചന്‍ (4802743761) ംംം.ഏഉജട.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം