പെയര്‍ലന്റ് മലയാളി കമ്യൂണിറ്റിയുടെ 'ഓണം 2015' സെപ്റ്റംബര്‍ 19ന്
Wednesday, September 2, 2015 3:37 AM IST
ഹൂസ്റണ്‍: പെയര്‍ലാന്റില്‍ ഈ വര്‍ഷത്തെ ഓണാഘോഷം 'ഓണം 2015' വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ 19നു (ശനി) ആഘോഷിക്കുന്നു.

ഫ്രണ്ട്സ് ഓഫ് പെയര്‍ലാന്റ് മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷങ്ങള്‍ ഹൂസ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ദേവാലയത്തോടു ചേര്‍ന്നുള്ള (5810, അഹാലറമ ഏലിീമ ഞീമറ, ഒീൌീി) ഹാളിലാണ് ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ നടക്കുന്ന ആഘോഷത്തില്‍ വൈവിധ്യമാര്‍ന്ന കലാ, കായിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

എല്ലാ മലയാളി സുഹൃത്തുക്കളേയും ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: സന്തോഷ് ഐപ്പ് (പ്രസിഡന്റ്) 832 964 8016, ഏബ്രഹാം തോമസ് (സെക്രട്ടറി) 832 631 0045, ജോഷി മാത്യു (ട്രഷറര്‍) 832 859 9542.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി