ഫാ. ജോസ് പാലാത്ര സിഎംഐ നിര്യാതനായി
Wednesday, September 2, 2015 3:35 AM IST
ചങ്ങനാശേരി: ജഗദല്‍പൂര്‍ നിര്‍മല്‍ പ്രോവിന്‍സ് അംഗമായ ഫാ. ജോസ് പാലാത്ര സിഎംഐ (74) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനു ചെത്തിപ്പുഴ ആശ്രമദേവാലയത്തില്‍. പരേതന്‍ വാഴപ്പള്ളി പാലാത്ര കുടുംബാംഗമാണ്.

സഹോദരങ്ങള്‍: ഫാ. സെബാസ്റ്യന്‍ പാലാത്ര സിഎംഐ, സിസ്റര്‍ സലേഷ്യ എഫ്സിസി, പി.പി. മാത്യു (തുരുത്തി), ഈത്തമ്മ ഓലിയപ്പുറം (കോതമംഗലം), പരേതയായ കുട്ടിയമ്മ നന്നാട്ടുമാലില്‍, പച്ച.

ജോസച്ചന്‍ അമേരിക്കയില്‍ ടെക്സസിലെ അമറിപ്ളോ രൂപതയിലും ലൂസിയാനയിലെ അലക്സാണ്ര്ടിയാ രൂപതയിലും പത്തുവര്‍ഷക്കാലത്തോളം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാര്‍ സൈമണ്‍ സ്റോക് പാലാത്ര സിഎംഐ പിതൃസഹോദരപുത്രനാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം