'സഞ്ജീവനി 2015' സ്വാഗതസംഘം രൂപീകരിച്ചു
Wednesday, September 2, 2015 3:34 AM IST
കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടത്തിനു തുടക്കം കുറിക്കുന്ന 'സഞ്ജീവനി 2015' ന്റെ ഉദ്ഘാടന സമ്മേളനത്തിന്റെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

അഡ്വ. ലാജി ജേക്കബ്, റാഫില്‍ (ജനറല്‍ കണ്‍വീനര്‍മാര്‍), അച്ഛന്‍കുട്ടി അഞ്ചല്‍ (കണ്‍വീനര്‍), അലക്സ് മാത്യു (സുവനീര്‍ കണ്‍വീനര്‍), ഡോ. സുബു തോമസ് (എഡിറ്റോറിയല്‍), സലില്‍ വര്‍മ (ഫിനാന്‍സ് കണ്‍വീനര്‍), ജോര്‍ജി ജോര്‍ജ് (പബ്ളിസിറ്റി കണ്‍വീനര്‍), തമ്പി ലൂക്കോസ് (വോളന്ററി കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് ജോര്‍ജ് വൈരമണ്ണിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോയ് കരവാളൂര്‍, സലിംരാജ്, ലാജി ജേക്കബ്, അലക്സ് കുട്ടി എന്നിവര്‍ സംസാരിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പങ്കെടുക്കുന്ന പരിപാടിയുടെ വിജയത്തിനായി ഏവരുടെയും സഹായ സഹകരണം പ്രസിഡന്റ് അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: 51503313, 67640009, 66504992, 66588162.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍