ഫ്രാങ്ക്ഫര്‍ട്ടില്‍ അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഷോ സെപ്റ്റംബര്‍ 17 മുതല്‍ 27 വരെ
Tuesday, September 1, 2015 7:55 AM IST
ഫ്രാങ്ക്ഫര്‍ട്ട്: അറുപത്തിയാറാമത് അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഷോ
(കഅഅ) സെപ്റ്റംബര്‍ 17 മുതല്‍ 27 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കും. 17, 18 തീയതികളില്‍ ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍ക്കും 19 മുതല്‍ 27 വരെ പൊതുജനങ്ങള്‍ക്കുമാണു പ്രവേശനം. ഫ്രാങ്ക്ഫര്‍ട്ടിലെ അന്താരാഷ്ട എക്സിബിഷന്‍ സെന്ററില്‍ (ങലലൈഴലഹറ്റിറല, ഘൌറംശഴഋൃവമൃറഅിഹമഴല 1, 60327 എൃമിസളൌൃ മാ ങമശി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ഏഴു വരെയാണ് പ്രവേശന സമയം.

17 നു രാവിലെ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജര്‍മന്‍ ഗതാഗത മന്ത്രി അലക്സാണ്ന്‍െ ഡോബ്രിന്‍ഡ് പ്രസംഗിക്കും. ‘ങീയശഹശ്യ രീിിലര’ എന്നതാണ് ഇത്തവണത്തെ മേളയുടെ മോട്ടോ.

അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്ററിലെ വിവിധ ഹാളുകളില്‍ മൊത്തം 2,35,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഒരുക്കിയിരിക്കുന്ന ഷോയില്‍ അന്താരാഷ്ട്രതലത്തില്‍ 35 രാജ്യങ്ങളില്‍ നിന്നായി 461 കമ്പനികളും 1100 ഓളം പ്രദര്‍ശകര്‍ മേളയില്‍ പങ്കെടുക്കും. ഏതാണ്ട് നൂറോളം രാജ്യങ്ങളില്‍നിന്നും 12,000 ഓളം മാധ്യമപ്രവര്‍ത്തകര്‍ മേളയിലെ പുതുവിശേഷങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ എത്തുന്നുണ്ട്. 2013 ലെ കണക്കനുസരിച്ച് 8,81,100 സന്ദര്‍ശകര്‍ മേളയിലെ നേര്‍ക്കാഴ്ച കാണാന്‍ എത്തിയിരുന്നു.

വിവിധ കമ്പനികളുടെ കാറുകള്‍, പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങള്‍, മുചക്ര വാഹനങ്ങള്‍, ഇലക്ട്രോ കാറുകള്‍ ആന്‍ഡ് ഐടി മെക്കാനിസം, വാഹനങ്ങളുടെ പാര്‍ട്സ് ആന്‍ഡ് അസസറീസ്, ട്രെയിലര്‍ വാഹനങ്ങള്‍, മോഡല്‍ വാഹനങ്ങള്‍, ഓള്‍ഡ് ടൈമര്‍ തുടങ്ങി കാറുകളെയും ചെറുവാഹനങ്ങളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ആധുനിക ലോകത്തെ പരിചയപ്പെടുത്തുകയാണ് ഓട്ടോഷോയുടെ ലക്ഷ്യം.

ജര്‍മനിയിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ഷോ 1897 ല്‍ ബര്‍ലിനിലാണ് നടന്നത്. 1905,06,07 എന്നീ വര്‍ഷങ്ങളില്‍ രണ്ടുതവണയും പ്രദര്‍ശനങ്ങള്‍ നടന്നു. പിന്നീട് ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ബര്‍ലിനില്‍ 1921 ല്‍ വീണ്ടും പ്രദര്‍ശനം ആരംഭിച്ചെങ്കിലും രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതിന്റെ അടിസ്ഥാനത്തില്‍ 1939 ല്‍ ബര്‍ലിനിലെ പ്രദര്‍ശനം അവസാനിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് 1947/49 ല്‍ ഹാന്നോവറിലാണ് പ്രദര്‍ശനം നടന്നത്. ഇതുവരെയുള്ള പ്രദര്‍ശനങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ വിജയലക്ഷ്യം നേടാഞ്ഞതിനെ തുടര്‍ന്ന് പ്രദര്‍ശനം ഫ്രാങ്ക്ഫര്‍ട്ടിലേയ്ക്കു പറിച്ചുനട്ടു.

1951 ലാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ ആദ്യമായി പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇത് വന്‍വിജയമായതിനെ തുടര്‍ന്നാണ് ഫ്രാങ്ക്ഫര്‍ട്ട് കേന്ദ്രമാക്കി അന്താരാഷ്ട്ര പ്രദര്‍ശനത്തിന് തുടക്കമിട്ടത്. പിന്നീടങ്ങോട്ട് ഓട്ടോമോട്ടീവ് കമ്പനികള്‍ സാങ്കേതിക വിപ്ളവത്തിലൂടെ പുതുപുത്തന്‍ വാഹനങ്ങള്‍ നിര്‍മിച്ച് ആധുനികലോകത്തിന്റെ പ്രശസ്തി പിടിച്ചുപറ്റാന്‍ ഫ്രാങ്ക്ഫര്‍ട്ട് വാഹനഷോ മേള വേദിയാക്കി. 1999 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷങ്ങളിലും നടന്നുവന്ന മേള 2013 ലാണ് അവസാനമായി നടന്നത്. അന്താരാഷ്ട്ര തലത്തില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത സ്ഥാനമാണ് ഇപ്പോള്‍ ഫ്രാങ്ക്ഫര്‍ട്ട് ഐഎഎ ക്കുള്ളത്.

വിവരങ്ങള്‍ക്ക്: വു://ംംം.ശമമ.റല