ഷിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സില്‍ സണ്‍ഡേ സ്കൂള്‍ കലാമേള ഹാര്‍മണി ഫെസ്റിവലിന്റെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു
Tuesday, September 1, 2015 6:04 AM IST
ഷിക്കാഗോ: എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ എക്യുമെനിക്കല്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കലാമേള ഹാര്‍മണി ഫെസ്റിവലിന്റെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു.

സെപ്റ്റംബര്‍ 12നു (ശനി) സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതു മുതല്‍ മത്സരങ്ങള്‍ നടക്കും. കിഡ്സ്, സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നിങ്ങനെ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു.

പാട്ട്, ഡാന്‍സ്, പെന്‍സില്‍ ഡ്രോയിംഗ്, പ്രസംഗം, വാട്ടര്‍ കളറിംഗ്, ബൈബിള്‍ മെമ്മറി വേഴ്സ്, ബൈബിള്‍ ക്വിസ്, ഉപകരണ സംഗീതം, ഫാന്‍സിഡ്രസ് എന്നീ ഇനങ്ങളില്‍ വ്യക്തിഗത മത്സരവും പാട്ട്, ഡാന്‍സ് എന്നീ ഇനങ്ങളില്‍ ഗ്രൂപ്പ് മത്സരവും നടക്കും. അഞ്ചു വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കായി പാട്ട്, കളറിംഗ്, പുഞ്ചിരി എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എക്യുമെനിക്കല്‍ ഇടവകകളില്‍നിന്നും മത്സരത്തിനുള്ള അപേക്ഷാഫോറം, നിബന്ധനകള്‍, മത്സരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ലഭിക്കും.

മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി റവ. ഷൈന്‍ മാത്യു (ചെയര്‍മാന്‍), മറിയാമ്മ പിള്ള (കണ്‍വീനര്‍), റവ. ബിനോയ് ജേക്കബ്, രഞ്ജന്‍ ഏബ്രഹാം, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജോര്‍ജ് പി. മാത്യു, അച്ചന്‍കുഞ്ഞ് മാത്യു, ബെന്നി പരിമണം, ജോജോ മാത്യു, ആന്റോ കവലക്കല്‍, സിനില്‍ ഫിലിപ്പ്, ഡല്‍സി മാത്യു, ആഗ്നസ് തെങ്ങുംമൂട്ടില്‍ എന്നിവരടങ്ങുന്ന സബ് കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

വിവരങ്ങള്‍ക്ക്: റവ. ഷൈന്‍ മാത്യു 847 212 5787, മറിയാമ്മ പിള്ള 847 987 5184, ംംം.ലരൌാലിശരമഹരവൌൃരവലരെവശരമഴീ.ീൃഴ.