ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ ദൈവമാതാവിന്റെ എട്ടു നോമ്പാചരണം
Tuesday, September 1, 2015 6:04 AM IST
ഡാളസ്: അമേരിക്കന്‍ അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പാചരണം സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെ നടക്കും.

സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് തീയതികളില്‍ വൈകുന്നേരം 6.30നു സന്ധ്യാപ്രാര്‍ഥനയും ഏഴിനു വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. അഞ്ച്, ആറ്, ഏഴ് തീയതികളില്‍ രാവിലെ 8.15നു പ്രഭാതപ്രാര്‍ഥനയും തുടര്‍ന്ന് ഒമ്പതിനു വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. സമാപനദിവസമായ എട്ടിന് (ചൊവ്വ) വൈകുന്നേരം 6.30ന് സന്ധ്യ പ്രാര്‍ഥനയെ തുടര്‍ന്നു വിശുദ്ധ കുര്‍ബാനയോടെ ഈ വര്‍ഷത്തെ എട്ടു നോമ്പാചരണം സമാപിക്കും.

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹീതരാകുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ അറിയിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍