ഡാളസ് സെന്റ് മേരീസ് ദേവാലയത്തില്‍ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാള്‍
Tuesday, September 1, 2015 6:03 AM IST
ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാളസ് സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയക് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ എട്ടു നോമ്പ് പെരുന്നാള്‍ ഓഗസ്റ് 30 മുതല്‍ സെപ്റ്റംബര്‍ ആറു വരെ നടത്തുന്നു.

സെപ്റ്റംബര്‍ അഞ്ചിനു (ശനി) വൈകുന്നേരം 6.30നു സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്നു പ്രഗല്ഭ വാഗ്മിയും വചന പ്രഘോഷകനുമായ ഫാ. വര്‍ഗീസ് പോള്‍ (ന്യൂയോര്‍ക്ക്), ധ്യാനപ്രസംഗം നടത്തും.

ആറിനു (ഞായര്‍) രാവിലെ ഒമ്പതിന് പ്രഭാതപ്രാര്‍ഥനയും വിശുദ്ധ മൂന്നിന്മേല്‍കുര്‍ബാനയും ഉണ്ടായിരിക്കും. സെന്റ് മേരീസ് ഗായകസംഘം ആലപിക്കുന്ന ഭക്തിനിര്‍ഭരമായ ഗാനശുശ്രൂഷ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടും.

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. പോള്‍ തോട്ടക്കാട്ട് അറിയിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍