അത്ലറ്റിക് മീറ്റ് നടത്തി
Tuesday, September 1, 2015 5:55 AM IST
ബംഗളൂരു: സെന്റ് ക്ളാരറ്റ് കോളജിന്റെ ആഭിമുഖ്യത്തില്‍ പിയു, ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായി ഇന്റര്‍ കോളജിയറ്റ് അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു. 27, 28 തീയതികളിലായി കോളജ് കാമ്പസില്‍ നടന്ന മീറ്റില്‍ ബംഗളൂരുവിലെ വിവിധ കോളജുകളില്‍ നിന്നായി 550 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മുഖ്യാതിഥിയായെത്തിയ അന്താരാഷ്ട്ര അത്ലറ്റ് ശില്പ സുന്ദര്‍ പരിപാടി ഫ്ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ റവ.ഡോ. സാബു ജോര്‍ജ് സിഎംഎഫ് അധ്യക്ഷത വഹിച്ചു. യുജി, പിയു വിഭാഗങ്ങളിലായി 48 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. പിയു വനിതാ വിഭാഗത്തില്‍ റേവ ഇന്‍ഡിപെന്‍ഡന്റ് പിയു കോളജും യുജി വിഭാഗത്തില്‍ ജിന്‍ഡാല്‍ ഡിഗ്രി കോളജും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. പിയു പുരുഷവിഭാഗത്തില്‍ വിജയവാഹിനി പിയു കോളജും യുജി വിഭാഗത്തില്‍ സെന്റ് ക്ളാരറ്റ് ഡിഗ്രി കോളജും ചാമ്പ്യന്‍മാരായി.