യോങ്കേഴ്സില്‍ കുട്ടികള്‍ക്കുവേണ്ടി പ്രസംഗ മത്സരവും ഓണാഘോഷവും
Tuesday, September 1, 2015 5:00 AM IST
ന്യൂയോര്‍ക്ക്: യോങ്കേഴ്സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയും, ജസ്റീസ് ഫോര്‍ ഓള്‍ (ജെഎഫ്എ) എന്ന സംഘടനയും സംയുക്തമായി സെപ്റ്റംബര്‍ 12നു യോങ്കേഴ്സില്‍ വെച്ച് കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രസംഗ മത്സരവും. തുടര്‍ന്ന് ഓണാഘോഷ പരിപാടികളും നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

സെപ്റ്റംബര്‍ 12നു(ശനിയാഴ്ച) രാവിലെ 10.30ന് 1500 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവിലുള്ള യോങ്കേഴ്സ് പബ്ളിക് ലൈബ്രറിയില്‍വച്ചു പ്രസംഗ മത്സരം ആരംഭിക്കുന്നതാണ്. 12 വയസില്‍ താഴെയും, 12 വയസുമുതല്‍ 19 വയസുവരെയുള്ള കുട്ടികളെയും രണ്ടു ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓരോ വിഷയവും നല്‍കും.

12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് “ ചലലറ ീള ഋറൌരമശീിേമഹ ഞലളീൃാ ശി അാലൃശരമ’ എന്ന വിഷയവും, 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് “ടരവീീഹ ടവീീശിേഴ മിറ ആൌഹഹ്യശിഴ ശി അാലൃശരമ ടരവീീഹ ടീഹൌശീിേ’ എന്ന വിഷയവും വളരെ നേരത്തെ തന്നെ പരസ്യപ്പെടുത്തിയിരുന്നു.

രജിസ്ട്രേഷന്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 10 വരെ നീട്ടിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ രജിസ്ട്രേഷന്‍ ഫോം അയച്ചുകൊടുക്കാന്‍ കഴിയാത്തവര്‍ക്ക് ജെഎഫ്എയുടെ ലോക്കല്‍ കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ ഫോം അവരെ ഏല്‍പ്പിക്കാവുന്നതാണ്. താഴെപ്പറയുന്നവരെ ഇതിലേക്ക് നിയോഗിച്ചിട്ടുണ്ട്.

അനില്‍ പുത്തന്‍ചിറ (ന്യൂജേഴ്സി) 908 429 1500, തോമസ് കൂവള്ളൂര്‍ (യോങ്കേഴ്സ്) 914 409 5772, എം.കെ മാത്യൂസ് (യോങ്കേഴ്സ്) 914 806 5007, ഇട്ടന്‍ ജോര്‍ജ് (യോങ്കേഴ്സ്) 914 419 2395.

യോങ്കേഴ്സ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനില്‍ ദീര്‍ഘകാലം സര്‍വീസുള്ള ഷാജി തോമസ്, പ്രൊഫസ്സര്‍ ഡോ. വിദ്യാസാഗര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജഡ്ജിമാരുടെ പാനല്‍ ആയിരിക്കും മത്സരത്തിന്റെ വിധി നിര്‍ണയിക്കുന്നത്.

മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് കൈരളി ടിവി യുഎസ്എ നല്‍കുന്ന കാഷ് അവാര്‍ഡും, രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വക കാഷ് അവാര്‍ഡും, മൂന്നാം സ്ഥാനക്കാര്‍ക്ക് ജെഎഫ്എയുടെ ക്യാഷ് അവാര്‍ഡുകളും നവംബര്‍മാസം നടക്കുന്ന ഒരു പരിപാടിയില്‍ വച്ച് വിതരണം ചെയ്യുന്നതായിരിക്കും. അതോടൊപ്പം മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം യോങ്കേഴ്സ് സിറ്റിയുടെയും ന്യൂയോര്‍ക്ക് സ്റേറ്റ് അസംബ്ളിയുടെയും വക സര്‍ട്ടിഫിക്കറ്റുകളും നവംബറില്‍ നടക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യുന്നതാണ്.

പ്രസംഗ മത്സരത്തെത്തുടര്‍ന്ന് ഓണസദ്യയും, പബ്ളിക് മീറ്റിംഗും, ഓണാഘോഷ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിപാടിയില്‍ യോങ്കേഴ്സ് മേയര്‍ മൈക്ക് സ്പാനോയും ന്യൂയോര്‍ക്ക് സ്റേറ്റ് അസംബ്ളിമെമ്പര്‍ ഷെല്ലി മേയറും മറ്റ് പ്രശസ്ത വ്യക്തകളും പങ്കെടുക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഐഎഎംസിവൈ ഭാരവാഹികളുമായി ബന്ധപ്പെടുക: ഇട്ടന്‍ ജോര്‍ജ് (പ്രസിഡന്റ്) 914 419 2395, തോമസ് കൂവള്ളൂര്‍ 914 409 5772, എം.കെ മാത്യൂസ് 914 806 5007, ജോര്‍ജുകുട്ടി ഉമ്മന്‍ (914 374 7624). തോമസ് കൂവള്ളൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം