പതിനേഴാമത് 56 ചീട്ടുകളി മത്സരം ഷിക്കാഗോയില്‍ 18, 19, 20 തീയതികളില്‍
Tuesday, September 1, 2015 4:59 AM IST
ഷിക്കാഗോ: വാശിയേറിയ 56 ചീട്ടുകളി മത്സരം ഷിക്കാഗോയിലെ ഹോളിഡേ ഇന്നില്‍ (ഒീഹശറമ്യ കിി 200 ഋ ഞമിറ ഞീമറ ങ. ജൃീുലര, കഹഹശിീശ 6005) വെച്ച് സെപ്റ്റംബര്‍ 18, 19, 20 തീയതികളില്‍ നടക്കും. 1999-ല്‍ ഡിട്രോയിറ്റില്‍ തുടങ്ങിയ ഈ മത്സരം അമേരിക്കയിലെ വിവിധ സിറ്റികളായ ഷിക്കാഗോ, ഹുസ്റണ്‍, ഡാളസ്, ന്യൂജേഴ്സി, ന്യൂയോര്‍ക്ക്്, ഫിലാഡല്‍ഫിയ, ഫ്ളോറിഡ, ടോറന്റോ -കാനഡ എന്നിവടങ്ങളില്‍ അരങ്ങേറുകയുണ്ടായി. മത്സരത്തേക്കാളുപരി സുഹൃത്തുക്കളുടെ ഒത്തുചേരലിന്റെ ആഘോഷമാണിത്.

അമ്പതില്‍പ്പരം ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. രജിസ്ട്രേഷന് ഫീസ് 100 ഡോളര്‍. മൂന്നു ദിവസം സൌജന്യ ഭക്ഷണം, ഡ്രിങ്ക്സ് കുടാതെ ഒന്നും, രണ്ടും, മുന്നും, നാലും സ്ഥാനങ്ങള്‍ക്കു കാഷ് പ്രൈസും ട്രോഫി ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് മുല്ലപ്പള്ളി (ജനറല്‍ കണ്‍വീനര്‍) 773 908 8296, കുര്യന്‍ നെല്ലാമറ്റം (ഇവന്റ് മാനേജര്‍) 630 664 9405, അപ്പച്ചന്‍ ഡിട്രോയിറ്റ് (നാഷണല്‍ കോര്‍ഡിനേറ്റര്‍) 2487 676 822. വെബ്സൈറ്റ്: 56ശിലൃിേമശീിേമഹ.രീാ