മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ.ബി. കോശിക്കു സ്വീകരണം നല്‍കുന്നു
Monday, August 31, 2015 6:16 AM IST
ഗാര്‍ലാന്‍ഡ്: കേരള മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റീസ് ജെ.ബി. കോശിക്ക് ഡാളസില്‍ സ്വീകരണം നല്‍കുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് സെപ്റ്റംബര്‍ മൂന്നിനു (വ്യാഴം) വൈകുന്നേരം ഏഴിന് ഗാര്‍ലന്റ് ഇന്ത്യന്‍ ഗാര്‍ഡന്‍ റസ്ററന്റിലാണു സ്വീകരണ പരിപാടികള്‍.

പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പിഎംഎഫ് പ്രസിഡന്റ് തോമസ് രാജന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍