അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ എട്ടുനോമ്പാചരണവും സുവിശേഷ പ്രസംഗവും
Monday, August 31, 2015 6:10 AM IST
അബുദാബി: പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണവും സുവിശേഷ പ്രസംഗവും ഓഗസ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടക്കും.

31 മുതല്‍ സെപ്റ്റംബര്‍ ആറു വരെ എല്ലാ ദിവസവും വൈകുന്നേരം 7.15 മുതല്‍ സന്ധ്യാനമസ്കാരവും തുടര്‍ന്നു ഫാ. ബിജു ടി. മാത്യു ചെങ്ങന്നൂര്‍ നയിക്കുന്ന സുവിശേഷ പ്രസംഗവും നടക്കും. പെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ ഏഴിന് വൈകിട്ട് 6.45 സന്ധ്യാ നമസ്കാരവും തുടര്‍ന്നു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ഥനയും ആശിര്‍വാദവും പ്രദക്ഷിണവും ഉണ്ടായിരിക്കും. വിശ്വാസികളുടെ സൌകര്യാര്‍ഥം എല്ലാ ദിവസവും അബുദാബിയിലെ വിവിധ ഭാഗങ്ങളിലേക്കും മുസഫയിലേക്കും വാഹന സൌകര്യമൊരുക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള