കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ സാല്‍മിയ ഏരിയ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
Monday, August 31, 2015 6:09 AM IST
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ (കെഡിഎന്‍എ) സാല്‍മിയ ഏരിയ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സാല്‍മിയ കണക്ഷന്‍സ് മീഡിയ ഹാളില്‍ നടന്നു. കെഡിഎന്‍എ സാല്‍മിയ ഏരിയ പ്രസിഡന്റ് മോഹന്‍രാജ് അരീക്കാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസോസിയേഷന്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി സത്യന്‍ വരൂണ്ട ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ട്രഷറര്‍ സഹീര്‍ ആലക്കല്‍, അസോസിയേഷന്‍ ഉപദേശക സമിതി അംഗം ബഷീര്‍ ബാത്ത, വൈസ് പ്രസിഡന്റ് സുരേഷ് സുരേഷ് മാത്തൂര്‍, അസോസിയേഷന്‍ ചാരിറ്റി സെക്രട്ടറി ഇല്യാസ് തോട്ടത്തില്‍, അന്‍വര്‍ സാദത്ത് വടക്കരകത്ത്, റാഫിയ അനസ്, ജിഷ സുരേഷ്, സഫിയ ബാത്ത എന്നിവര്‍ സംസാരിച്ചു.

സാല്‍മിയ ഏരിയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍ നടുക്കണ്ടി സ്വാഗതവും ട്രഷറര്‍ അനസ് പുതിയോട്ടില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍