പൂക്കോട്ടൂര്‍ പാലിയേറ്റീവ് ജിദ്ദ കമ്മിറ്റി രൂപവത്കരിച്ചു
Saturday, August 29, 2015 9:07 AM IST
ജിദ്ദ: കാന്‍സര്‍, കിഡ്നി തുടങ്ങിയ മാരകമായ രോഗം കൊണ്ട് കഷ്ടപ്പെടുന്ന പാവപ്പെട്ട രോഗികള്‍ക്ക് നല്ല പരിചരണവും ഉന്നതമായ ചികില്‍സാ സൌകര്യങ്ങളും സഹായങ്ങളും എത്തിക്കല്‍ പ്രവാസികളായ നമ്മുടെ ബാധ്യതയും ഉത്തരവാദിത്വവുമാണെന്ന്് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അരിമ്പ്ര അബൂബക്കര്‍ പറഞ്ഞു.

പൂക്കോട്ടൂര്‍ സ്പര്‍ശം കെ.ഐ. മുഹമ്മദാജി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജിദ്ദ കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുജീബ് കൊടക്കാടന്‍ അധ്യക്ഷത വഹിച്ചു. പൂക്കോട്ടൂര്‍ പഞ്ചായത്തിലുള്ള കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൌകര്യങ്ങള്‍, കാന്‍സര്‍ രോഗികള്‍ക്കുള്ള ചികില്‍സ സഹായങ്ങള്‍, ചലനശേഷി നഷ്ടപ്പെട്ട് തീരെ കിടപ്പിലായ രോഗികള്‍ക്ക് ഐസിയു ബെഡ്, ഓക്സിജന്‍ സിലിണ്ടര്‍, വീല്‍ച്ചെയര്‍, വാട്ടര്‍ ബെഡ്്, എയര്‍ബെഡ്്, സ്ട്രച്ചര്‍, വാക്കര്‍ തുടങ്ങിയവ സൌജന്യമായി വിതരണം ചെയ്യാനാണ് പൂക്കോട്ടൂര്‍ സ്പര്‍ശം സൊസൈറ്റി ഉദ്ദേശിക്കുന്നത്. മലപ്പുറം മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി മജീദ് അരിമ്പ്ര, അഷ്റഫ് ഉണ്ണീന്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ്്് സി.ടി. ശിഹാബ് സ്വാഗതവും ജനറല്‍ സെക്രട്ടറി ജാഫര്‍ അത്താണിക്കല്‍ നന്ദിയും പറഞ്ഞു.

ജിദ്ദ കമ്മിറ്റി ഭാരവാഹികളായി മുജീബ് കൊടക്കാടന്‍ (ചെയര്‍മാന്‍) സി.ടി. ശിഹാബ് (പ്രസിഡന്റ്) അഷ്റഫ്് ഉണ്ണീന്‍ പൂക്കോട്ടൂര്‍, എന്‍.എം. സുലൈമാന്‍ വള്ളുവമ്പ്രം, മുഹമ്മദ് കക്കൊടി അറവങ്കര, അബ്ദു പൈക്കാടന്‍ പൂക്കോട്ടൂര്‍, അഷ്റഫ്് പുല്ലാര (വൈസ് പ്രസിഡന്റുമാര്‍), ജാഫര്‍ അത്താണിക്കല്‍ (ജനറല്‍ സെക്രട്ടറി), സൈദലവി വള്ളുവമ്പ്രം, കെ. മുഹമ്മദ്കുട്ടി വെള്ളൂര്‍, അബ്ദുപ്പ ഇല്ലിക്കല്‍ അറവങ്കര, കെ. ഹമീദ് അത്താണിക്കല്‍ (സെക്രട്ടറിമാര്‍) പി.പി. മുസ്തഫ വെള്ളൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍