ഒഐസിസി ജിദ്ദ പാലക്കാട് അസംബ്ളി മണ്ഡലം കമ്മിറ്റി രൂപം കൊണ്ടു
Saturday, August 29, 2015 9:06 AM IST
ജിദ്ദ: ഒഐസിസി ജിദ്ദ പാലക്കാട് അസംബ്ളി മണ്ഡലം കമ്മിറ്റി രൂപം കൊണ്ടു. പാലക്കാട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് കരീം എടത്തനാട്ടുകരയുടെ നേതൃത്വത്തിലായിരുന്നു പുതിയ കമ്മിറ്റി രൂപം കൊണ്ടത്. ഷറഫിയ ഒഐസിസി ഓഫീസില്‍ നടന്ന ചടങ്ങ് ഷറഫിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കൊടശേരി ഉദ്ഘാടനം ചെയ്തു.

ഗ്ളോബല്‍ കമ്മിറ്റി മെംബറും പ്രവാസി സേവന കേന്ദ്ര ഹെല്‍പ്പ് ഡെസ്ക് കണ്‍വീനറുമായ അലി തെക്ക്തോട്, പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിനിധിയും ഗ്ളോബല്‍ കമ്മിറ്റി മെംബറുമായ മുജീബ് മൂത്തേടത്ത്, പാലക്കാട് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും നാഷണല്‍ കമ്മിറ്റി മെംബറുമായ ജിദേശ് എറകുന്നത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിനിധിയും ജിദ്ദ കമ്മിറ്റി സെക്രട്ടറിയുമായ മുജീബ് തൃത്താല പുതിയ കമ്മിറ്റി പ്രഖ്യാപിച്ചു. മുഹമ്മദ് ഷഫീക്ക് പാലക്കാട് (പ്രസിഡന്റ്), അബ്ദുസലാം (വൈസ് പ്രസിഡന്റ്), അഫ്സല്‍ മേപ്പറമ്പ് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ശരീഫ് (ജോ സെക്രട്ടറി), നാസര്‍ മേപ്പറമ്പ് (ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി അഫ്സല്‍, ഫൈസല്‍, അക്ബര്‍ അലി, അബ്ദുസലാം, ഫാസില്‍ ബാബു, ഷഫീക്ക്, നാസര്‍ എന്നിവരെയും തെരഞ്ഞെടുത്തു. ട്രഷറര്‍ നാസര്‍ മേപ്പറപ്പ് യോഗത്തിനു നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍