അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഓണാഘോഷം സംഘടിപ്പിച്ചു
Saturday, August 29, 2015 9:03 AM IST
അബുദാബി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ തിരുവോണ ദിനമായ ഓഗസ്റ് 28നു (വെള്ളി) വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

രാവിലെ വിശുദ്ധ കുര്‍ബാനാനന്തരം ഇടവക വികാരി ഫാ. എം.സി. മത്തായി മാറാച്ചേരില്‍ കാലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തതോടെ ഓണാഘോഷത്തിനു തുടക്കമായി. മാവേലി എഴുന്നള്ളത്ത്, വടംവലി മത്സരം, ചാക്കിലോട്ടം, കസേരകളി, മിഠായി പെറുക്കല്‍ മത്സരം, വള്ളം കളി, അത്തപ്പൂക്കളം, ദുബായി കോയല്‍ അവതരിപ്പിച്ച ഗാനമേള എന്നിവ ആഘോഷത്തെ കൂടുതല്‍ വര്‍ണാഭമാക്കി.

ആഘോഷപരിപാടികളില്‍ പങ്കെടുത്തവര്‍ കേരളീയ വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയതോടുകൂടി കേരളക്കരയില്‍ നടക്കുന്ന ഒരു ഓണാഘോഷത്തിന്റെ പ്രതീതി ജനിപ്പിച്ചു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കി.

ഇടവക വികാരി ഫാ. എം.സി. മത്തായി മാറാച്ചേരില്‍, സഹ വികാരി ഫാ. ഷാജന്‍ വര്‍ഗീസ്, കത്തീഡ്രല്‍ ട്രസ്റി എ.ജെ. ജോയ്കുട്ടി, സെക്രട്ടറി സ്റീഫന്‍ മല്ലേല്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ഓണാഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള