കെസിഎസി സമ്മര്‍ പിക്നിക്ക് സംഘടിപ്പിച്ചു
Saturday, August 29, 2015 9:03 AM IST
ഹാമില്‍ട്ടണ്‍: ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് കാനഡയുടെ (കെസിഎസി) നേതൃത്വത്തില്‍ ഹാമില്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ സ്കൂളില്‍ സമ്മര്‍ പിക്നിക് ഓഗസ്റ് 22നു നടന്നു. നൂറു കണക്കിന് ക്നാനായ സമുദായ അംഗങ്ങള്‍ പങ്കെടുത്ത പരിപാടി കെസിഎസി പ്രസിഡന്റ് അനില്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു.

യുവതി യുവാക്കളുടെയും പുരുഷന്മാരുടെയും ആവേശഭരിതമായ വടംവലി മത്സരം ഏവരുടെയും മനം കവര്‍ന്നു. പ്രായം തിരിച്ചുള്ള ഓട്ട മത്സരം, കസേര കളി, കാന്‍ ഡി പിക്കിംഗ് തുടങ്ങിയ വിവിധ കായിക മത്സരങ്ങള്‍ നടന്നു. മത്സരത്തിനു നേതൃത്വം നല്‍കിയ ജെറിന്‍ നീറ്റുക്കാട്ട്, അനില്‍ ചാമക്കാല, ബൈനറ്റ് ആലപ്പാട്ട്, മിനു സോണി എന്നിവര്‍ ഏവരുടെയും പ്രശംസ ആകര്‍ഷിച്ചു. യുവതി യുവാക്കളുടെ കൂടുതലായുള്ള സാന്നിധ്യം ഗഇഅഇ സംഗമത്തിന്റെ മറ്റൊരു സവിശേഷത ആയിരുന്നു.

പ്രസിഡന്റ് സണ്ണി പൂഴിക്കാല സന്നിഹിതനായിരുന്നു. കമ്മിറ്റി അംഗങ്ങളായ മിനു സോണി, അനില്‍ ചന്ദ്രപ്പളളി, ജോയി ചാക്കോ, തങ്കച്ചന്‍ ചന്ദ്രപ്പളളി, വല്‍സ പൂഴിക്കാല, ഫിലിപ്പ് കൊച്ചുപുരയില്‍, ബൈനറ്റ് ആലപ്പാട്ട്, ജെറിന്‍ നീറ്റുക്കാട്ട്, ചാര്‍ളി ചിറയില്‍, ബിബു ഏബ്രാഹം, പ്രീത് പൂത്താട്ടേല്‍, മെറീനാ തെങ്ങനാട്ട്, ജോയല്‍ കല്ലിയാറ്റില്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കുറ്റ്