മാര്‍ മാത്യു മൂലക്കാട്ട് ന്യൂയോര്‍ക്ക് ഫോറോനയില്‍
Saturday, August 29, 2015 9:01 AM IST
ന്യൂയോര്‍ക്ക്: കോട്ടയം അതിരൂപത മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ട് ന്യൂയോര്‍ക്കിലെ ക്നാനായക്കാരെ സന്ദര്‍ശിക്കാനെത്തുന്നു. ഫൊറോന ബൈബിള്‍ കലോത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ക്നാനായ കൂട്ടായ്മയില്‍ പങ്കെടുക്കുവാനായാണ് മാര്‍ മാത്യൂ മൂലക്കാട്ട് ന്യൂയോര്‍ക്കിലെത്തുന്നത്.

സെപ്റ്റംബര്‍ 19നു ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന ഫൊറോന പ്രതിനിധി സമ്മേളനത്തില്‍ മാര്‍ മാത്യു മൂലക്കാട്ട് പ്രസംഗിക്കും. ന്യൂയോര്‍ക്കിലെ ക്നാനായ ഫൊറോനയുടെ കീഴിലുള്ള റോക് ലാന്റ്, ന്യൂജേഴ്സി, വെസ്റ് ചെസ്റര്‍, കണക്ടിക്കട്ട്, പെന്‍സില്‍വാനിയ തുടങ്ങിയ മിഷനില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ന്യൂയോര്‍ക്കിലെ സഭയുടെ വളര്‍ച്ചയും പ്രവര്‍ത്തന രീതികളും സമ്മേളനം വിലയിരുത്തും. കുട്ടികളുടെ ഇടയില്‍ ക്നാനായ മൂല്യങ്ങള്‍ എങ്ങനെ നിലനിര്‍ത്തണമെന്ന് യോഗം ചര്‍ച്ച ചെയ്യും. ചടങ്ങില്‍ വിവിധ കലാപരിപാടികളും സ്റേജ് ഷോയും സ്നേഹവിരുന്നും ഉണ്ടായിരിക്കും. ഫാ. മണക്കാട്ടിന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന പ്രഫഷണല്‍ അടങ്ങിയ സംഘം ആശയഹല ഏലീുമിറ്യ നടത്തുന്നു.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ