കെ.എം. നൈനാന്‍ നിര്യാതനായി
Saturday, August 29, 2015 8:56 AM IST
ന്യൂജേഴ്സി: മാവേലിക്കര കുറ്റിശേരില്‍ മലയില്‍ കെ.എം. നൈനാന്‍ (ജോയി -92) നിര്യാതനായി. സംസ്കാരം പിന്നീട് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ: പരേതയായ ചിന്നമ്മ.

മക്കള്‍: മാത്യു കെ. നൈനാന്‍, തോമസ് കെ. നൈനാന്‍, ജേക്കബ് കെ. നൈനാന്‍ (എല്ലാവരും ന്യൂജേഴ്സി), പ്രഫ. ആനി കെ. നൈനാന്‍. മരുമക്കള്‍: ജയ, അജിത, ക്രിസ്റീന (എല്ലാവരും ന്യൂജേഴ്സി), സോജി.

അമേരിക്കന്‍ പ്രവാസി സമൂഹത്തില്‍ അറിയപ്പെടുന്ന ഗായകനും മികച്ച കലാകാരനുമായ റോഷിന്‍ മാമ്മന്‍ (ന്യൂയോര്‍ക്ക്) പരേതന്റെ സഹോദരീപുത്രനാണ്.

ആതുരശുശ്രൂഷാരംഗത്ത് സജീവമായിരുന്ന പരേതന്‍ പ്രശസ്തനായ ഡോക്ടര്‍ എ.ഡി. വര്‍ഗീസിന്റെ അസിസ്റന്റായി മാവേലിക്കരയിലെ പുതിയകാവില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മക്കളോടൊപ്പം അമേരിക്കയില്‍ അനേകവര്‍ഷങ്ങള്‍ താമസിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം