മാപ്പിന്റെ ഓണാഘോഷം ഓഗസ്റ് ഓഗസ്റ് 29ന്
Saturday, August 29, 2015 8:55 AM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ഓഗസ്റ് 29നു (ശനി) നടക്കുന്ന ഓണാഘോഷത്തില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത സാഹിത്യകാരിയുമായ മാനസി പങ്കെടുക്കുന്നു. 1993ല്‍ 'മഞ്ഞിലെ പക്ഷികള്‍' എന്ന ചെറുകഥാ സമാഹാരത്തിനു മാനസിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. കൂടാതെ മാനസിയുടെ ചെറുകഥയെ ആധാരമാക്കി നിര്‍മിച്ച 'പുനരധിവാസം' എന്ന മലയാള സിനിമയ്ക്ക് 2000ല്‍ മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി രാവിലെ നടക്കുന്ന പൊതുസമ്മേളനത്തില്‍ ചിന്മയ മിഷന്‍ ട്രൈസ്റേറ്റ് സെന്ററിലെ ആചാര്യന്‍ സിദ്ധാനന്ത സ്വാമിജികള്‍ ഓണസന്ദേശം നല്‍കും. വിഭവ സമൃദ്ധമായ ഓണസദ്യ, കലാഭവന്‍ ലാല്‍ അങ്കമാലി അവതരിപ്പിക്കുന്ന മിമിക്രി, അനുഗ്രഹീത ഗായകര്‍ നയിക്കുന്ന ഗാനമേള, വിവധ നൃത്തനൃത്യങ്ങള്‍, ഇതര കലാസാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ ഓണാഘോഷത്തിന്റെ മറ്റു പ്രത്യേകതകളാണ്.

രാവിലെ 10.30 മുതല്‍ ഫിലഡല്‍ഫിയ സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

വിവരങ്ങള്‍ക്ക്: സാബു സ്കറിയ 2679807923, ദാനിയേല്‍ തോമസ് 2156817777, സിജു ജോണ്‍ 2674962080, ജോണ്‍സന്‍ മാത്യു 2157409486, അനൂപ് ജോസഫ് 2674235060, സോബി ഇട്ടി 2678881373.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം