ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീമിന് യാത്രയപ്പു നല്‍കി
Saturday, August 29, 2015 8:53 AM IST
ദോഹ: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുവാന്‍ പോകുന്ന കാസര്‍ഗോഡ് ജില്ലാ കെഎംസിസി പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീമിന് ജില്ലാ കെഎംസിസി കൌണ്‍സില്‍ യാത്രയപ്പു നല്‍കി.

പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. മുട്ടം മഹമൂദ് യോഗം ഉദ്ഘാടനം ചെയ്തു. കെ.എസ്. മുഹമദ്, എം.ടി.പി. മുഹമ്മദ് കുഞ്ഞി, എം.വി. ബഷീര്‍, ആദം തളങ്കര, നാസര്‍ കൈതക്കാട്, ടി.സി. സലാം, സത്താര്‍ മൌലവി, ഷരീഫ് ദേലംപടി, ഷാനിഫ് പൈക, റസാക്ക് കല്ലട്ടി എന്നിവര്‍ സംസാരിച്ചു. ലുഖ്മാനുല്‍ ഹക്കീം മറുപടി പ്രസംഗം നടത്തി.

ആക്ടിംഗ് സെക്രട്ടറി ആബിദ് അലി സ്വാഗതവും സെക്രട്ടറി ബഷീര്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു.