നോയിഡ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഓണം ആഘോഷിച്ചു
Thursday, August 27, 2015 9:08 AM IST
ന്യൂഡല്‍ഹി: നോയിഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഓണം ആഘോഷിച്ചു. ഓഗസ്റ് 27നു (വ്യാഴം) ഒമ്പതു ടീമുകള്‍ പങ്കെടുത്ത പൂക്കള മത്സരത്തോടെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. തുടര്‍ന്നു പരമ്പരാഗത രീതിയില്‍ തിരി തെളിച്ച് തിരുവാതിര അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി നടന്ന വടംവലി മത്സരം ഏറെ ആവേശം നിറഞ്ഞതായിരുന്നു. ഓണസദ്യയോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു. ആഘോഷത്തില്‍ ആശുപത്രി ജീവനക്കാരും നഴ്സുമാരും നിരവധി അതിഥികളും പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്