എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്: മലയാളി എംഎഫ് സംപ്രേഷണം ചെയ്യുന്നു
Thursday, August 27, 2015 9:07 AM IST
ഷിക്കാഗോ: ഒരു ദശാബ്ദക്കാലമായി നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ മനസില്‍ ആവേശത്തിന്റെ അലകള്‍ സമ്മാനിച്ച എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ മത്സരം സെപ്റ്റംബര്‍ ആറിനു നടക്കും. മത്സരത്തിന്റെ ആവശേം ഒട്ടും ചോരാതെ മലയാളി എംഫ്എം ലോകമെമ്പാടുമുള്ള വോളിബോള്‍ പ്രേമികള്‍ക്കായി തത്സമയം സംപ്രേഷണം ചെയ്യും.

കൈരളി ലയണ്‍സ് ഷിക്കാഗോ ആതിഥ്യം വഹിക്കുന്ന പത്താമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക മീഡിയ പാര്‍ട്ണര്‍ കൂടിയാണ് മലയാളി എഫ്എം. ഇതിനുമുമ്പ് നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ വോളിബോള്‍ മത്സരങ്ങളായ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍, ബ്ളസന്‍ ജോര്‍ജ് മെമ്മോറിയല്‍ എന്നിവയുടെയും തത്സമയ സംപ്രേഷണം മലയാളി എഫ്എം നിര്‍വഹിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ ആറു (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ (അമേരിക്കന്‍ സെന്‍ട്രല്‍ ടൈം) ലോകത്തെവിടെയുമുള്ള പ്രേക്ഷകര്‍ക്ക് ംംം.ാമഹമ്യമഹശളാ.രീാ.ഹശ്ല എന്ന വെബ്സൈറ്റിലൂടെ മത്സരങ്ങള്‍ കാണാവുന്നതാണ്.

ഷിക്കാഗോ ഡസ്പ്ളെയിന്‍സിലുള്ള മെയില്‍ ഈസ്റ് ഹൈസ്കൂളില്‍ നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ തത്സമയ സംപ്രേഷണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മലയാളി എഫ്എം ടീം അറിയിച്ചു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം