അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ന്യൂജേഴ്സിയില്‍ സമാപിച്ചു
Thursday, August 27, 2015 5:00 AM IST
ന്യൂജേഴ്സി: പ്രമുഖ വചനപ്രഘോഷകനും, അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലച്ചനും സംഘവും നയിച്ച ത്രിദിന ധ്യാനം ന്യൂജേഴ്സിയിലെ സോമര്‍സെറ്റില്‍ സമാപിച്ചു.

ഓഗസ്റ് 21-നു (വെള്ളിയാഴ്ച) വൈകുന്നേരം നാലോടുകൂടി അനുഗ്രഹജപമാലയോടും, ഇടവക വികാരി റവ.ഫാ. തോമസ് കടുകപ്പിള്ളിയുടെ മുഖ്യകാര്‍മികത്വത്തിലും, റവ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ സഹകാര്‍മികത്വത്തിലും അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടുകൂടി അഭിഷേകാഗ്നി കണ്‍വന്‍ഷനു തുടക്കംകുറിച്ചു. ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളി വട്ടായിലച്ചനും, മറ്റ് സെഹിയോന്‍ ടീം അംഗങ്ങള്‍ക്കും, കണ്‍വന്‍ഷനില്‍ സംബന്ധിക്കാനെത്തിയ എല്ലാ വിശ്വാസിസമൂഹത്തിനും സ്വാഗതം ആശംസിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം നാലു മുതല്‍ ആരംഭിച്ച അഭിഷേകാഗ്നി ധ്യാനം രാത്രി ഒമ്പതു വരേയും, ശനിയാഴ്ച രാവിലെ ഒമ്പതിനു ആരംഭിച്ച് വൈകുന്നേരം അഞ്ചു വരെയും, ഞായറാഴ്ച രാവിലെ ഒമ്പതിനു ആരംഭിച്ച് വൈകുന്നേരം അഞ്ചുവരെയുമാണു ധ്യാനം നടത്തപ്പെട്ടത്.

വിവിധ ദേവാലയങ്ങളില്‍നിന്നെത്തിയ അനേകം വൈദികരും, കന്യാസ്ത്രീകളും, ധ്യാനശുശ്രൂഷാ ചടങ്ങുകളില്‍ പങ്കെടുത്തു. പതിനൊന്നു പേര്‍ അടങ്ങിയ സെഹിയോന്‍ ടീം അംഗങ്ങള്‍ മധ്യസ്ഥ പ്രാര്‍ഥനകള്‍ക്കും, കൌണ്‍സലിംഗിനും നേതൃത്വം നല്‍കി. കണ്‍വന്‍ഷനില്‍ സംബന്ധിച്ച മുഴുവന്‍ വിശ്വാസികള്‍ക്കും കൌണ്‍സലിംഗിനും കുമ്പസാരത്തിനുമുള്ള സൌകര്യം ലഭിക്കുകയുണ്ടായി.

ധ്യാനത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഉച്ചഭക്ഷണവും സംഘാടകര്‍ ഒരുക്കിയിരുന്നു. മൂന്നുദിവസം നടന്ന കണ്‍വന്‍ഷന് ബഹുമാനപ്പെട്ട ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളിയോടൊപ്പം മാത്യു കൈരന്‍, ജെയിംസ് കൊക്കാട്ട്, ജോജു ഫിലിപ്പ്, ജോജി താടിക്കാരന്‍, കുഞ്ഞമ്മ ഫ്രാന്‍സീസ്, ട്രസ്റിമാരായ തോമസ് ചെറിയാന്‍ പടവില്‍, ടോം പെരുമ്പായില്‍, മിനേഷ് ജോസഫ്, മേരിദാസന്‍ തോമസ് എന്നിവരും ദേവാലയത്തിലെ എല്ലാ ഭക്തസംഘടനാ പ്രവര്‍ത്തകരും നേതൃത്വം നല്‍കി.

കണ്‍വന്‍ഷന്റെ സമാപനത്തില്‍ മൂന്നുദിവസങ്ങളില്‍ നടന്ന ധ്യാന ശുശ്രൂഷകളില്‍ പങ്കെടുത്തവര്‍ക്കും, സെഹിയോന്‍ ടീം അംഗങ്ങള്‍ക്കും, ധ്യാന ശുശ്രൂഷകളുടെ നടത്തിപ്പിനു നേതൃത്വം കൊടുത്ത എല്ലാ ഭാരവാഹികള്‍ക്കും ട്രസ്റിയായ മേരിദാസന്‍ തോമസ് നന്ദി പറഞ്ഞു. സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്. വെബ്സൈറ്റ്: ംംം.വീാെേേമ്യൃീിഷ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം