കെയിന്‍ ഓണം ഓഗസ്റ് 29നു ബോസ്റണില്‍
Thursday, August 27, 2015 4:59 AM IST
ബോസ്റണ്‍: ന്യൂഇംഗ്ളണ്ടിലെ മലയാളികള്‍ കേരള അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തയാറെടുപ്പു തുടങ്ങി. ന്യൂഇംഗ്ളണ്ട് മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന കെയിനിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം 2015 ഓഗസ്റ് 29നു (ശനിയാഴ്ച) ബോസ്റണിനടുത്ത് ബെല്ലരിക്ക ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു. ഏകദേശം പതിനഞ്ചില്‍പ്പരം വിഭവങ്ങളുമായി കെയിന്‍ കുടുംബാംഗങ്ങള്‍ തയാറാക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും നാലു മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന കലാപരിപാടികളുമാണു പ്രസിഡന്റ് പ്രകാശ് നെല്ലുവളപ്പിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തയാറാക്കിയിരിക്കുന്നത്. ന്യൂഇംഗ്ളണ്ടിലെ അറിയപ്പെടുന്ന പാചക വിദഗ്ധനായ വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിലുള്ള ടീമാണു തലേദിവസം മുതല്‍ത്തന്നെ ഓണസദ്യ തയാറാക്കുന്നത്.

രാവിലെ പത്തു മുതല്‍ ആരംഭിക്കുന്ന പരിപാടികളില്‍ പൂക്കളം, താലപ്പൊലി, മാവേലിയുടെ എഴുന്നള്ളത്ത്, ചെണ്ടമേളം തുടങ്ങിയവയോടൊപ്പം തിരുവതിര, നൃത്തനൃത്യങ്ങള്‍, സ്കിറ്റുകള്‍ തുടങ്ങിയവയും അവതരിപ്പിക്കപ്പെടുന്നു. ഓണസദ്യ രാവിലെ പതിനൊന്നു മുതല്‍ 1.30 വരെയായിരിക്കും. വൈകുന്നേരം മൂന്നു മുതല്‍ ന്യൂഇംഗ്ളണ്ട് 'ഗരംമസാല' അവതരിപ്പിക്കുന്ന 'രാഗസഞ്ചാരം' എന്ന ലൈവ് ഗാനമേളയും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗഅചഋഡടഅ.ീൃഴ സന്ദര്‍ശിക്കുക. കുര്യാക്കോസ് മണിയാട്ടുകുടിയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം