കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ ഓണം ആഘോഷിച്ചു
Wednesday, August 26, 2015 7:58 AM IST
മെല്‍ബണ്‍: കെഎച്ച്എസ്എം ഈ വര്‍ഷത്തെ ഓണം ഓഗസ്റ് 22നു ഗ്ളെന്‍ ഈര ടൌണ്‍ ഹാള്‍ കോള്‍ഫീല്‍ഡില്‍ വച്ച് സമുചിതമായി ആഘോഷിച്ചു.

വന്‍ ജനാവലി പങ്കെടുത്ത പൊതുസദസില്‍ ഗ്ളെന്‍ ഈര സിറ്റി മേയര്‍ ജിം മാഗി മുഖ്യാതിഥിയായിരുന്നു. ഹ്യൂം സിറ്റി കൌണ്‍സിലര്‍ ചന്ദ്ര മുനുസിംഗ്ഹെ, വിശ്വ ഹിന്ദു പരിഷത്ത്, ഓസ്ട്രേലിയ പ്രസിഡന്റ് ഗീതാ ദേവി, മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാസിസ് കോലഞ്ചേരി, ഓസ്ട്രലിയന്‍ ഇസ്ലാമിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഹാഷിം മുഹമ്മദ്, ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ പ്രമുഖ ഇന്ത്യന്‍ ശാസ്ത്രീയ നൃത്യ ഗുരു താര രാജ്കുമാര്‍, എന്നിവര്‍ ഓണശംസകള്‍ നേര്‍ന്നു.

തുടര്‍ന്നു മെല്‍ബണില്‍ ആദ്യമായി അരങ്ങേറിയ മേഗാ തിരുവതിര പ്രവാസി മലയാളികള്‍ക്ക് കൌതുകമേറിയ ഒരു കഴ്ചാനുഭവമായി. സദ്യക്കുശേഷം ഓണപരിപാടികളുടെ ഭാഗമായി ഓണപ്പൊട്ടന്‍, തെയ്യം, ഓട്ടന്‍ തുള്ളല്‍, തുമ്പിതുള്ളല്‍, വെളിച്ചപ്പാട്, ഓണത്താര്‍, പുലികളി, വള്ളംകളി തുടങ്ങിയവ അരങ്ങേറി.

ആബാലവൃദ്ധം ജനങ്ങള്‍ അരങ്ങു തകര്‍ത്ത വേദിയില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ട ആഘോഷങ്ങള്‍, മാവേലിമന്നനെ തന്നെ മനോ വിഭ്രാന്തിയ്ല്‍ വീഴ്ത്തി. താന്‍ കേരളത്തിലാണോ ഇപ്പോള്‍ ഉള്ളതെന്നു തെറ്റിദ്ധരിച്ച രംഗമടങ്ങുന്ന ചെറുനാടകവുമായി ഓണാഘോഷം പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: വിജയകുമാരന്‍