ശ്രീനാരായണ അസോസിയേഷന്‍ ടൊറേന്റോയുടെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 12ന്
Wednesday, August 26, 2015 6:07 AM IST
ടൊറേന്റോ: ശ്രീനാരായണ അസോസിയേഷന്‍ ടൊറേന്റോയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 12നു (ശനി) എറിന്‍ ഗേറ്റ് ഡ്രൈവിലെ മൈക്കല്‍ പവര്‍ സെന്റ് ജോസഫ് സ്കൂളില്‍ (ങശരവമലഹ ജീംലൃ / ട. ഖീലുെവ ഒശഴവ ടരവീീഹ, 105 ഋൃശി ഏമലേ ഉൃശ്ല, ഋീയശരീസല, ഛച ങ9ഇ 3ദ) നടക്കും. വൈകുന്നേരം അഞ്ചു മുതല്‍ പത്തു വരെ നടക്കുന്ന കാര്യപരിപാടികളില്‍ ഓണസദ്യയും വൈവിധ്യമാര്‍ന്ന ദൃശ്യവിരുന്നുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

കലാപരിപാടികളില്‍ വെസ്റ്റേണ്‍ കണ്ടംപററി, സെമി ക്ളാസിക്കല്‍, തിരുവാതിര എന്നീ നൃത്തരൂപങ്ങള്‍ക്കൊപ്പം ഓം റോക്ക് ബാന്‍ഡിന്റെ സംഗീത പരിപാടികളും പുരുഷന്മാരുടെ വട്ടപ്പാട്ടും കലാസ്വാദകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 15 ഡോളറും ആറു മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 10 ഡോളറും എന്ന നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ആറുവയസില്‍ താഴെയുള്ളവര്‍ക്കു പ്രവേശനം സൌജന്യമാണ്.

വിവരങ്ങള്‍ക്ക്: ശ്രീകുമാര്‍ ജനാര്‍ദ്ദനന്‍ 905 902 3909, ഉമാശങ്കര്‍ 416 346 4797, ഷമിത 647 983 2458.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള