കേരള പ്രിമീയര്‍ ലീഗ് ഓസ്ട്രേലിയ രണ്ടാം സീസണിലേക്ക്
Wednesday, August 26, 2015 6:06 AM IST
മെല്‍ബണ്‍: മെല്‍ബണിലെ 14 ക്രിക്കറ്റ് ടീമുകളുടെ കൂട്ടായ്മ ആയ കേരള പ്രിമീയര്‍ ലീഗ് (ഗജഘ) ഓസ്ട്രേലിയ സണ്‍ഡേ ലീഗ് രണ്ടാം സീസണിലേക്കു കടക്കുന്നു.

ആദ്യ വര്‍ഷത്തെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടു കൂടുതല്‍ വിപുലമായാണ് രണ്ടാം സീസണ്‍ പ്ളാന്‍ ചെയ്തിരിക്കുന്നത്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മെല്‍ബണിലെ മൂന്നു ഗ്രൌണ്ടുകളിലായി ഞായറാഴ്ചകളില്‍ അറുപതോളം മല്‍സരങ്ങള്‍ നടക്കും. ക്രാന്‍ബേണ്‍, ഓക്ലി, മില്‍ പാര്‍ക്ക് എന്നിങ്ങനെ മെല്‍ബണിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂന്നു ഗ്രൌണ്ടുകളിലായാണ് ഓരോ ഞായറാഴ്ചയും ആറു മത്സരങ്ങള്‍ നടക്കുക.

കളിക്കുന്ന ടീമുകള്‍തന്നെ ലീഗിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന രീതിയില്‍ ആണു കേരള പ്രിമീയര്‍ ലീഗ് ഓസ്ട്രേലിയ വിഭാവനം ചെയ്തിരിക്കുന്നത്. കേരള പ്രിമീയര്‍ ലീഗുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടങ്ങുന്ന ംംം.സലൃമഹമുൃലാശലൃഹലമഴൌല.രീാ.മൌ എന്ന വെബ്സൈറ്റും ഒരുക്കിയിട്ടുണ്ട്. ടീമുകളെപ്പറ്റിയും കളിക്കാരെപ്പറ്റിയുമുള്ള വിവരങ്ങളും എല്ലാ സീസണിലെയും മത്സരങ്ങളുടെ ഫലങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടാതെ ഓരോ കളിക്കാരന്റെയും ടീമിന്റെയും മുഴുവന്‍ പ്രകടങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.

സെപ്റ്റംബര്‍ 19 നു നടക്കുന്ന സീസണ്‍ ടുവിന്റെ ഉദ്ഘാടന ചടങ്ങില്‍ കെപിഎല്‍ വെബ്സൈറ്റ് ഔദ്യോഗികമായി പ്രകാശനം ചെയ്യും. കെപിഎല്‍ സീസണ്‍ ടുവിന്റെ ഉദ്ഘാടന ചടങ്ങിന്റെ ടിക്കറ്റ് വിതരണം കെപിഎല്‍ സെക്രട്ടറി ടിന്റു രാധാകൃഷ്ണന്‍ വിക്ടോറിയ പ്രിമീയറിന്റെ സ്പോര്‍ട്സ് ഉപദേഷ്ടാവ് ജസ്വിന്ധര്‍ സിന്ദുവിനു നല്‍കി പ്രകാശനം ചെയ്തു.

ജഹമില കിൌൃമിരല ആണ് ടൈറ്റില്‍ സ്പോണ്‍സര്‍. ഡോ. രാജേശ്വരി നായര്‍, ഋ്ലി ടമൃേ ഇമലൃേശിഴ എന്നിവരാണു കേരള പ്രിമീയര്‍ ലീഗ് രണ്ടാം സീസണിലെ ഒഫീഷ്യല്‍ പാര്‍ട്ട്ണേഴ്സ്. ജലമേഹ ടൌറശീ മീഡിയ പാര്‍ട്ട്ണറാണ്.

ണലലൃിെേ ഠശഴലൃ, ട്യീീൃമ ടുീൃ ഇഹൌയ അ, ടീീൃമ്യ ടുീൃ ഇഹൌയ ആ, ഡറമ്യമ ടുീൃ ഇഹൌയ, ഉമിറലിീിഴ ഞ്യീമഹ, ഉമിറലിീിഴ ഞമിഴലൃ, എങഇഇ എൃമിസീില, ഠലമാ ഔിശിേഴറമഹല, അങഇ ടൃശസലൃ, ടൃശസലൃ തക, ഠട തക, ങലഹയീൌൃില ജമിവേലൃ, ഖീവിിശല ണമഹസലൃ, ങലഹയീൌൃില ആൃീവേലൃ എന്നീ 14 ടീമുകള്‍ ആണു മത്സരിക്കുന്നത്.

മൂന്നു മാസങ്ങളിലായി അറുപതോളം മല്‍സരങ്ങള്‍ നടക്കുന്ന കേരള പ്രിമീയര്‍ ലീഗ് ഓസ്ട്രേലിയ, ഓസ്ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സ്പോര്‍ട്സ് ഇവന്റ് ആണ്. 14 ടീമുകളുടെ പ്രതിനിധികളും മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ സ്പോര്‍ട്സ് കമ്മിറ്റി മെംബര്‍മാരും ചേര്‍ന്ന ഒരു കമ്മിറ്റിയാണു മത്സരങ്ങള്‍ നടത്തുന്നത്.