ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ് 29ന്
Tuesday, August 25, 2015 5:12 AM IST
ന്യൂയോര്‍ക്ക് : ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ് 29-നു (ശനിയാഴ്ച) കാക്കിയാട്ടു എലിമെന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ (ളീൃാലൃഹ്യ സിീിം മ ഞമാമുീ എൃലവൊമി ഇലിലൃേ, 465 ഢശീഹമ ഞീമറ, ടുൃശിഴ ഢമഹഹല്യ, ചഥ 10979) വച്ചു വിപുലമായി ആഘോഷിക്കുന്നു. മുഖ്യാതിഥിയായി പങ്കെടുത്തു ഓണസന്ദേശം നല്‍കുന്നതു പ്രമുഖ കാര്‍ഡിയോളജിസ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. നിഷാ പിള്ളയാണ്.

രാവിലെ പതിനൊന്നു മുതല്‍ ആരംഭിക്കുന്ന ഓണാഘോഷത്തില്‍ വിഭവസമൃദ്ധമായ സദ്യ, താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയുള്ള മാവേലിയുടെ വരവേല്‍പ്പ്, തമ്പി പനക്കല്‍ നയിക്കുന്ന ലഘുനാടകം, വിശ്വനാഥന്‍ കുഞ്ഞുപിള്ള നയിക്കുന്ന വള്ളംകളി, ലൈസി അലക്സ് നയിക്കുന്ന തിരുവാതിര, മാര്‍ഗം കളി, വിവിധ നൃത്തനൃത്യങ്ങള്‍, ഗാനങ്ങള്‍ ഉള്‍പ്പെടെ ഓര്‍മയില്‍ സൂക്ഷിക്കാവുന്ന ഒരു തിരുവോണം തന്നെയാവും ഇത്തവണ അസോസിയേഷന്‍ കാഴ്ചവയ്ക്കുന്നതെന്നു പ്രസിഡന്റ്റ് ഷാജിമോന്‍ വെട്ടം അറിയിച്ചു.

എല്ലാ മലയാളികളെയും ഈ ഓണാഘോഷത്തിലേക്കു ഹാര്‍ദമായി ക്ഷണിക്കുന്നുവെന്നു സെക്രട്ടറി അലക്സ് എബ്രഹാം, ജോയിന്റ് സെക്രട്ടറി അജിന്‍ ആന്റണി, ട്രഷറര്‍ ജോണ്‍ ദേവസ്യ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍