മാഞ്ഞൂര്‍ സംഗമം അവിസ്മരണീയമായി
Monday, August 24, 2015 8:21 AM IST
ഷിക്കാഗോ: കോട്ടയം ജില്ലയിലെ, മാഞ്ഞൂര്‍, കുറുമുള്ളൂര്‍, കോതനല്ലൂര്‍, കുറുപ്പന്തറ പ്രദേശങ്ങളില്‍നിന്നു വന്നവരും ഈ പ്രദേശങ്ങളില്‍നിന്നു വിവാഹം കഴിക്കപ്പെട്ടു, ഷിക്കാഗോ പ്രദേശത്ത് വസിക്കുന്ന പ്രവാസികള്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന മാഞ്ഞൂര്‍ സംഗമം ഈ വര്‍ഷവും അതി ഗംഭീരമായി നടന്നു. ഓഗസ്റ് 22നു സ്കോക്കിയിലുള്ള ഡൊണാള്‍ഡ് ലയണ്‍ പാര്‍ക്കില്‍ രാവിലെ പത്തരയോടു കൂടി പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. ചാമക്കാല സ്വദേശിയും സംഗമത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയുമായ മത്തായി തെക്കേപറമ്പില്‍ പിക്നിക് ഉദ്ഘാടനം ചെയ്തു.

തെളഞ്ഞ കാലാവസ്ഥയും രുചികരമായ ഭക്ഷണവും പിക്നിക്കിന്റെ ആവേശം കൂട്ടി. യുവതി യുവാക്കളുടെയും പുരുഷന്മാരുടെയും ആവേശഭരിതമായ വോളിബോള്‍ മത്സരം ഏവരുടെയും മനം കവര്‍ന്നു. പ്രായം തിരിച്ചുള്ള ഓട്ട മത്സരം, കസേര കളി, കാന്‍ഡി പിക്കിംഗ് തുടങ്ങിയ വിവിധ കായിക മത്സരങ്ങള്‍ നടന്നു. പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് നടത്തിയ നമ്പര്‍ ഗെയിം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഇതിനു നേതൃത്വം നല്‍കിയ സജി പൂതൃക്കയില്‍ ഏവരുടെയും പ്രശംസ ആകര്‍ഷിച്ചു. യുവതീയുവാക്കളുടെ കൂടുതലായുള്ള സാന്നിധ്യം മാഞ്ഞൂര്‍ സംഗമത്തിന്റെ മറ്റൊരു സവിശേഷത ആയിരുന്നു. ബാര്‍ബിയ്ക്കു ഏവരും യഥേഷ്ടം ആസ്വദിച്ചു.

സംഗമത്തിനു നേതൃത്വം നല്‍കിയ സൈമണ്‍ കട്ടപ്പുറം, തോമസ് ഐക്കരപറബില്‍, സിറിള്‍ കട്ടപ്പുറം,ജോബ് മാക്കീല്‍,സാബു കട്ടപ്പുറം, ഷാജി പഴൂപറമ്പില്‍, ജോബി ചാക്കോ തുടങ്ങിയവരാണ്. അടുത്ത വര്‍ഷത്തെ ഭാരവാഹികളായി അനീഷ് കല്ലുടിക്കില്‍, ഹരിദാസ് കോതനല്ലൂര്‍,ഷാജി മാടവന,ടോമി വള്ളിപറമ്പില്‍, ജോബി കുഴിപറമ്പില്‍, ടാജി പാരേട്ട് തുടങ്ങിയവരെ യോഗം തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം