സി. രാധാകൃഷ്ണനുമായി എംഎംഎഫ് മുഖാമുഖം നടത്തി
Monday, August 24, 2015 8:16 AM IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ സി. രാധാകൃഷ്ണനുമായി മലയാളി മീഡിയ ഫോറം (എംഎംഎഫ്) മുഖാമുഖം സംഘടിപ്പിച്ചു. എഴുത്തിലെയും മാധ്യമപ്രവര്‍ത്തനത്തിലെയും തന്റെ അനുഭവങ്ങള്‍ പങ്കുവച്ച അദ്ദേഹം സമകാലിക മാധ്യമ മേഖലയെക്കുറിച്ചും നവമാധ്യമ ലോകത്തെക്കുറിച്ചും സംസാരിച്ചു.

കോര്‍പറേറ്റ്വത്കരണത്തിന്റെ കാലത്തും മാധ്യമമേഖലയില്‍ മാത്രമല്ല, എല്ലാ രംഗത്തും നല്ലമാറ്റങ്ങള്‍ക്കുള്ള സാധ്യത കാണുന്ന താന്‍ ശുഭാപ്തി വിശ്വാസിയാണെന്നും ലോകത്ത് മാറ്റങ്ങളുണ്ടാവില്ലെന്നു വിശ്വസിക്കുന്നത് അബദ്ധമാണെന്നും സി. രാധാകൃഷ്ണന്‍ പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ അബ്ദുള്‍ ഫത്താഹ് തൈയില്‍ അധ്യക്ഷത വഹിച്ചു. സി. രാധാകൃഷ്ണനുള്ള ഉപഹാരം അദ്ദേഹം കൈമാറി. മുഹമ്മദ് റിയാസ്, അസീസ് തിക്കോടി, സുനോജ് നമ്പ്യാര്‍, തോമസ് മാത്യു കടവില്‍, പി.പി. ജുനൂബ് എന്നിവര്‍ സംബന്ധിച്ചു. കണ്‍വീനര്‍മാരായ മുനീര്‍ അഹമ്മദ് സ്വാഗതവും അന്‍വര്‍ സാദത്ത് തലശേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍