കായംകുളം എംഎസ്എം കോളജ് അലുംമ്നി അസോസിയേഷന്റെ ഓണാഘോഷവും പൂര്‍വ വിദ്യാര്‍ഥിസംഗമവും
Monday, August 24, 2015 6:53 AM IST
കുവൈത്ത്: കായംകുളം എംഎസ്എം കോളജ് അലൂമിനി അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷവും പൂര്‍വ വിദ്യാര്‍ഥിസംഗമവും സെപ്റ്റംബര്‍ 25നു നടക്കും.

ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളോടൊപ്പം ഗാനമേളയും ഓണസദ്യയും ഉണ്ടായിരിക്കും. സംഗമത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യപ്പെടുന്ന പൂര്‍വവിദ്യാര്‍ഥികള്‍ സംഘാടകരുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: (+965) 97217739, 67646731, 51455142.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍