കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക എട്ടുനോമ്പാചരണവും സുവിശേഷ യോഗവും
Monday, August 24, 2015 6:51 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ ഈ വര്‍ഷത്തെ എട്ടുനോമ്പാചരണവും സുവിശേഷ യോഗവും സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴു വരെ നടക്കും. മലങ്കര സഭയിലെ അനുഗൃഹീത പ്രഭാഷകനും വേദശാസ്ത്ര പണ്ഡിതനും ഗ്രന്ഥ കര്‍ത്താവുമായ റവ. ഡോ. ജേക്കബ് കുര്യന്‍ ഈ വര്‍ഷത്തെ കണ്‍വന്‍ഷനു നേതൃത്വം നല്‍കും.

സെപ്റ്റംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, രണ്ട്, അഞ്ച് തീയതികളില്‍ അബാസിയ സെന്റ് ജോര്‍ജ് ചാപ്പല്‍, നാല്, ആറ് തീയതികളില്‍ സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിവിടങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന കണ്‍വന്‍ഷന്‍ വൈകുന്നേരം 6.30ന് ആരംഭിക്കും. സെപ്റ്റംബര്‍ ഏഴിനു നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, സെന്റ് ജോര്‍ജ് ചാപ്പല്‍ അബാസിയ, സെന്റ് മേരീസ് ചാപ്പല്‍ സാല്‍മിയ എന്നിവിടങ്ങളില്‍ നോമ്പ് വീടല്‍ ശുശ്രൂഷയും തുടര്‍ന്ന് നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍