വിജ്ഞാനവും വിനോദവും പകര്‍ന്നു വിദ്യാര്‍ഥികള്‍ക്കായി ആര്‍എസ്സിയുടെ 'വേനല്‍ മഴ'
Monday, August 24, 2015 5:31 AM IST
മസ്കറ്റ്: രിസാല സ്റഡി സര്‍ക്കിളിന്റെ (ആര്‍എസ്സി) ആഭിമുഖ്യത്തില്‍ നടക്കുന്ന വേനല്‍ മഴ ശ്രദ്ധേയമാകുന്നു. ഒമാനിലെ എട്ടു സോണുകള്‍ കേന്ദ്രീകരിച്ച് സ്റുഡന്റസ് സമിതിയുടെ നേതൃത്വത്തിലാണു പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിനോദവും വിജ്ഞാനവും പകര്‍ന്നു നല്‍കുന്ന പരിപാടിയില്‍ കുട്ടികള്‍ ആവേശത്തോടെയാണു പങ്കെടുക്കുന്നത്.

സലാല, സൊഹാര്‍, സൂര്‍, നിസ്വ, ബര്‍ക, മസ്കത്ത് എന്നീ സോണുകളില്‍ ഇതിനകം പരിപാടികള്‍ നടന്നു. സീബ്, ബുറൈമി എന്നിവിടങ്ങളിലെ പരിപാടികള്‍ ഇനിയുള്ള ദിവസങ്ങളില്‍ നടക്കുമെന്ന് ആര്‍ എസ് സി ഭാരവാഹികള്‍ പറഞ്ഞു.

പഠന, പാഠ്യേതര വിഷയങ്ങളില്‍ കുട്ടികള്‍ക്കു മികച്ച പുരോഗതി നല്‍കുന്നതിനും സര്‍ഗശക്തി വര്‍ധിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന 'വേനല്‍ മഴ'യില്‍ കഥാരചന, കവിത രചന, ചിത്ര രചന, ക്വിസ് മത്സരങ്ങള്‍, വിനോദ മത്സരങ്ങള്‍ എന്നീ പരിപാടികള്‍ നടന്നു. ഓരോ പരിപാടികളിലും വിജയികളായവര്‍ക്കു സമ്മാനങ്ങള്‍ നല്‍കി.

ലേണ്‍ ടു ലേണ്‍, കോണ്‍ഫിഡന്‍സ് ബില്‍ഡിംഗ് തുടങ്ങിയ വിവിധ സെഷനുകളില്‍ പ്രമുഖര്‍ ക്ളാസെടുത്തു. വിദ്യാര്‍ഥികളുടെ അഭിരുചികള്‍ മനസിലാക്കികൊണ്ടുള്ള ക്ളാസുകളാണ് ഓരോ സെഷനുകളിലും നടന്നത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം