'മഹാത്മ സ്വപ്നം കണ്ട ഭാരതം' ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു
Monday, August 24, 2015 5:29 AM IST
ഷിക്കാഗോ: സ്വാതന്ത്യ്രദിനത്തോടനുബന്ധിച്ച് യുട്യൂബില്‍ റിലീസ് ചെയ്ത 'മഹാത്മ സ്വപ്നം കണ്ട ഭാരതം' എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. ഭാരതീയ സംസ്കാരത്തില്‍ ഗുരുവിന്റെ സ്ഥാനമാണ് ചിത്രം ചര്‍ച്ചാവിഷയമാക്കുന്നത്. കേരളത്തിലെ വിവിധ സ്കൂളുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചുവരികയാണ്.

യൂണീക് ഫ്രെയിംസിന്റെ ബാനറില്‍ പ്രശാന്ത് ശശിയാണു ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്. കാമറ- ജിതിന്‍, എഡിറ്റിംഗ്- സാലു, അസോസിയേറ്റ് ഡയറക്ടര്‍ - സലീഷ്, ബാക്ക്ഗ്രൌണ്ട് മ്യൂസിക്- കിരണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീഷ് കളരിക്കല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ പൌലോസ് കുയിലാടന്‍ (യുഎസ്എ), ശേഖരന്‍ മണ്ണംപ്പെട്ട, സജീഷ് കളരിക്കല്‍, ഐശ്വര്യ, ലക്ഷ്മി, സന്തോഷ്, റാംസന്‍, ഹരിദത്ത്, മ്രിനാള്‍, അമ്പാടി, അനന്ദു, അഭിഷേക് എന്നിവരും അഭിനയിച്ചിരിക്കുന്നു.

ഗൌരവപൂര്‍വമായ വിഷയം ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി അവതരിപ്പിക്കുന്നു. സ്ത്രീകളെ വില്‍പ്പനച്ചരക്കാക്കുകയും, അവര്‍ക്കെതിരേയുള്ള അക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ അതിനെതിരേയുള്ള ബോധവത്കരണം കുട്ടികളില്‍നിന്നു തുടങ്ങണമെന്നുള്ള സന്ദേശമാണു ചിത്രംനല്‍കുന്നത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം